ഹൈദരാബാദ് നൈസാമിെൻറ സ്വർണ ടിഫിൻ ബോക്സും കപ്പും മോഷണം പോയി
text_fieldsഹൈദരാബാദ്: നൈസാമിെൻറ കാലത്തുള്ള സ്വർണ ടിഫിന്‍ ബോക്സും കപ്പും സോസറും സ്പൂണും മോഷണം പോയി. ഹൈദരാബാദിലെ പുരണി ഹവേലിയിലുള്ള നൈസാം മ്യൂസിയത്തില്‍ നിന്നാണ് കോടികൾ വിലമതിക്കുന്ന പുരാവസ്തുക്കൾ മോഷണം പോയത്. ഞായറാഴ്ച രാത്രിയാണ് സംഭവം. തിങ്കളാഴ്ചയാണ് വിവരമറിയുന്നത്.
രണ്ടു കിലോ തൂക്കമുള്ള അഞ്ചു ഭാഗങ്ങളുള്ള സ്വർണ്ണത്തിെൻറ ടിഫിൻ ബോക്സ്, വജ്രം, എമറാള്‍ഡ്, പത്മരാഗം എന്നിവ പതിച്ച കപ്പ്, സോസര്‍, സ്പൂണ്‍ എന്നിവയാണ് മോഷണം പോയത്. ഹൈദരാബാദിലെ അവസാന നൈസാമായിരുന്ന മിര്‍ ഉസ്മാന് അലി ഖാന് ബഹദൂറിന് ലഭിച്ച സമ്മാനങ്ങളാണ് ഇവ.
മരം കൊണ്ടുള്ള ജനാല തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ കയറില്‍ തൂങ്ങി 20 അടി താഴ്ചയിലുള്ള തറയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പുരാവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന അലമാര തകര്‍ത്ത് ടിഫിന്‍ ബോക്സും ചായക്കപ്പും കൈവശപ്പെടുത്തുകയായിരുന്നു.
മ്യൂസിയത്തെപ്പറ്റി വ്യക്തമായ ധാരണയുള്ളവരാണ് മോഷണം നടത്തിയതെന്ന് പൊലീസ് കരുതുന്നു. വെൻറിലേറ്ററിനു സമീപമുള്ള സിസിടിവി കാമറകള്‍ തിരിച്ചുവച്ച് മുഖം പതിയുന്നത് ഒഴിവാക്കിയിരുന്നു. വെൻറിലേറ്റര്‍ വഴി ഒരാള്‍ കയറിലൂടെ ഇറങ്ങി വരുന്നത് സിസിടിവി കാമറകളില്‍ കാണാമെങ്കിലും മുഖം വ്യക്തമല്ല. പൊലീസ് 10 ടീമുകള്‍ രൂപീകരിച്ച് മോഷ്ടാക്കളെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
