25 വർഷം മുമ്പുള്ള കേസ്: അൽ ഫലാഹ് ചാൻസലറുടെ സഹോദരൻ അറസ്റ്റിൽ
text_fieldsഇന്ദോർ: 25 വർഷം മുമ്പ് രജിസ്റ്റർ ചെയ്ത നിക്ഷേപ തട്ടിപ്പ് കേസിൽ ഹരിയാന ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല ചാൻസലറുടെ സഹോദരൻ അറസ്റ്റിൽ. ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഏതാനും ഡോക്ടർമാർ ഈ സർവകലാശാലയിലെ അധ്യാപകരായിരുന്നു. ആഴ്ചകളായി, വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന സർവകലാശാലയുടെ ചാൻസലർ ജവാദ് അഹ്മദ് സിദ്ദീഖിയുടെ ഇളയ സഹോദരൻ ഹമൂദ് അഹ്മദ് സിദ്ദീഖിയെയാണ് കഴിഞ്ഞദിവസം മധ്യപ്രദേശ് പൊലീസ് ഹൈദരാബാദിൽ അറസ്റ്റ് ചെയ്തത്.
25 വർഷം മുമ്പ് ഹൈദരാബാദ് കേന്ദ്രീകരിച്ച് ഓഹരി വിപണി നിക്ഷേപ കമ്പനി തുടങ്ങിയ ഹമൂദ് 20 ശതമാനം പലിശ വാഗ്ദാനം ചെയ്ത് 40 ലക്ഷത്തോളം തുക തട്ടിയെടുത്തെന്നാണ് കേസ്. സംഭവത്തിൽ ഇയാൾ ഒളിവിലായിരുന്നു. 2019ൽ ഇയാളെ പിടികൂടുന്നവർക്ക് 10,000 രൂപ ഇനാം മധ്യപ്രദേശ് പൊലീസ് പ്രഖ്യാപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

