Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപി.എം കെയേർസിനെതിരെ...

പി.എം കെയേർസിനെതിരെ ട്വീറ്റ്​: സോണിയ ഗാന്ധിക്കെതിരെ കേസ്​

text_fields
bookmark_border
പി.എം കെയേർസിനെതിരെ ട്വീറ്റ്​: സോണിയ ഗാന്ധിക്കെതിരെ കേസ്​
cancel

ബംഗളൂരു: പി.എം കെയേർസി​​െൻറ വിശ്വാസ്യത ചോദ്യംചെയ്​ത്​ ട്വീറ്റ്​ ചെയ്​തതിന്​ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേസ്. കര്‍ണാടക ശിവമോഗയിലെ സാഗര ടൗൺ പൊലീസ്​ സ്​റ്റേഷനിൽ ഐ.പി.സി 153 പ്രകാരമാണ് കേസ് രജിസ്​റ്റർ ചെയ്​തത്​. കെ.വി. പ്രവീൺ എന്ന അഭിഭാഷക​നാണ്​ പരാതിക്കാരൻ.  

കൊറോണ പ്രതിസന്ധിക്കിടെ പണം സ്വരൂപിക്കാന്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയതാണ് പിഎം കെയേര്‍സ് ഫണ്ട്. ഇതി​​െൻറ സുതാര്യത സംബന്ധിച്ച്​ കോണ്‍ഗ്രസി​​െൻറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടില്‍ വന്ന ട്വീറ്റാണ്​ കേസിനാസ്​പദമായത്​. ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയല്ലെന്നുമായിരുന്നു ട്വീറ്റ്. പി.എം കെയേര്‍സിൽ അഴിമതിക്ക് സാധ്യതയുണ്ടെന്ന് വിവിധ കോണുകളിൽനിന്ന്​ നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

മേയ് 11നാണ്​ കോൺഗ്രസി​​െൻറ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്​. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിലവിലുള്ളപ്പോള്‍ എന്തിനാണ് പുതിയ ഫണ്ട് എന്നായിരുന്നു​ ചോദ്യം. അഴിമതി തടയാൻ പി.എം കെയേര്‍സ് ഫണ്ട് ഓഡിറ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. 

എന്നാൽ, അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചതെന്നും സോണിയ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും ഇതിന്​ ഉത്തരവാദികളാണെന്നും​ പരാതിയിൽ പറയുന്നു. ആരോപണം ജനങ്ങളില്‍ അവിശ്വാസമുണ്ടാക്കാനും അവരെ പ്രകോപിപ്പിക്കാനും കാരണമായെന്നും പരാതിയില്‍ പറയുന്നു. 

നരേന്ദ്ര മോദി അധ്യക്ഷനായി മാര്‍ച്ച് 28നാണ്​ പിഎം കെയേര്‍സ്​ രൂപവത്​കരിച്ചത്​.  ഇതിനകം കോടിക്കണക്കിന്​ രൂപ ഇതിലേക്ക്​​ സംഭാവനയായി ലഭിച്ചിട്ടുണ്ട്​. കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെ രൂപവത്​കരിച്ച ട്രസ്​റ്റിന്​ കീഴിലാണ് ഇതി​​െൻറ പ്രവര്‍ത്തനം. അതിനാൽ തന്നെ സർക്കാർ ഓഡിറ്റിന്​ പുറത്താണ്​ പിഎം കെയേര്‍സ്​. ട്രസ്റ്റിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ കണക്കുകള്‍ പരിശോധിക്കാന്‍ തങ്ങള്‍ക്ക് സാധിക്കൂവെന്ന് സി.എ.ജി വൃത്തങ്ങൾ പറയുന്നു.

നേരത്തെ, ഉത്തര്‍പ്രദേശില്‍  ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച്​ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. അന്തർസംസ്​ഥാന തൊഴിലാളികളെ തിരികെയെത്തിക്കാൻ ബസുകള്‍ എത്തിച്ചതിനായിരുന്നു ഇത്​. 100 ബസുകളാണ്​ ചൊവ്വാഴ്ച രാത്രി നോയിഡയിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. 

ഈ ബസുകള്‍ ഉത്തര്‍പ്രദേശ് പൊലീസ് തടയുകയും 20ഓളം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. ഉത്തര്‍ പ്രദേശ് സംസ്ഥാന കോണ്‍ഗ്രസ് വൈസ് പ്രസിഡൻറ്​ പങ്കജ് മാലിക് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresssonia gandhikarnatakaBJPPM-CARESIndia News
News Summary - Case filed against Sonia Gandhi for tweet on PM-CARES
Next Story