ജന്തർ മന്തറിൽ പ്രവേശിച്ച സിജെപി നേതാക്കൾക്കെതിരെ കേസ്
text_fieldsന്യൂഡൽഹി: കോട്ട കെട്ടിയടച്ച ജന്തർ മന്തറിൽ കടന്ന സംഭവത്തിൽ സിജെപി നേതാക്കൾക്കെതിരെ കേസെടുത്തു. സൗരവ് ദാസ്, അശുതോഷ് എന്നിവരാണ് പ്രതികൾ. കസ്റ്റഡിയിലെടുത്ത ഇരുവരെയും രാത്രി ഏറെ വൈകിയും വിട്ടയച്ചിട്ടില്ല.അശുതോഷ് റങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിൻഡെ ഉൾപ്പെടെ ഏതാനും പേർ ചൊവ്വാഴ്ച രാവിലെ കേരള ഹൗസിന്റെ പിറകിലൂടെയുള്ള റോഡിൽനിന്ന് സമീപത്തെ ജെ.ഡി.യു ഓഫിസ് വളപ്പിൽ കയറി ഗേറ്റ് ചാടിക്കടക്കുകയായിരുന്നു. തുടർന്ന് ദേശീയ പതാക ഉയർത്തി മുദ്രാവാക്യം വിളിച്ചു. ഓടിയെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് നീക്കി.പ്രധാനമന്ത്രിയെ ടാഗ് ചെയ്ത് ‘ദേശീയ പതാകയുമായി കോക്രോച്ചുകൾ ജന്തർ മന്തറിലേക്ക് കടന്നുവെന്ന്’ സമൂഹ മാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ച് സി.ജെ.പി സ്ഥാപകൻ ദിപ്കെ കുറിച്ചു.
‘ജന്തർ മന്തറിലെ സുരക്ഷാ കോട്ട ഞങ്ങൾ തകർത്തു. ഗ്യാനേഷ് കുമാറിന്റെ രാജി ജന്തർ മന്തറിൽ വെച്ചുതന്നെ നടക്കും. നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്തോളൂ’ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ റെക്കോഡ് ചെയ്ത വിഡിയോയിൽ അശുതോഷ് റങ്ക പറഞ്ഞു.
അതിനിടെ, ചൊവ്വാഴ്ചയും ഡൽഹിയിൽ അപ്രതീക്ഷിത സമരങ്ങൾ അരങ്ങേറി. എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ പ്രതിഷേധം. സൻസദ് മാർഗ് വഴി ജന്തർമന്തർ ഭാഗത്തേക്ക് നൂറോളം പ്രവർത്തകർ ഓടിയെത്തി. തൊട്ടുപിറകെ, കൊണാട്ട് പ്ലേസിൽ എൻ.എസ്.യു.ഐ പ്രവർത്തകരുടെ പ്രതിഷേധം നടന്നു. രാജീവ് ഗേറ്റ് മെട്രോ സ്റ്റേഷൻ ഏഴാം നമ്പർ ഗേറ്റിന് പരിസരത്തുനിന്നും പൊടുന്നനെയാണ് എൻ.എസ്.യു.ഐ ദേശീയ അധ്യക്ഷൻ വിനോദ് ജാഖറിന്റെ നേതൃത്വത്തിൽ ഒത്തുകൂടി പ്രതിഷേധിച്ചത്. തടയാനെത്തിയ പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

