പൊലീസ് സൂപ്രണ്ടിനെ വളർത്തുനായയോട് ഉപമിച്ച കർണാടകയിലെ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്
text_fieldsബി.പി ഹരീഷ് എം.എൽ.എ
ബംഗളൂരു: സംസ്ഥാനത്തെ പൊലീസ് സൂപ്രണ്ടിനെ വളർത്തുനായയോട് ഉപമിച്ച കർണാടകയിലെ ബി.ജെ.പി എം.എൽ.എക്കെതിരെ പൊലീസ് കേസെടുത്തു. ഹരിഹർ എം.എൽ.എ ആയ ബി. പി ഹരീഷ് ആണ് കർണാടകയിലെ പൊലീസ് സുപ്രണ്ടായ ഉമ പ്രശാന്തിനെതിരെ മോശമായ പരാമർശം നടത്തിയത്.
ദാവൻഗരെ കെ.ടി.ജെ നഗർ പൊലീസ് ആണ് എം.എൽ.എക്കെതിരെ ഭാരതീയ ന്യായസംഹിത സെക്ഷൻ 79, 132 പ്രകാരം എസ്.പി യുടെ പരാതിയെത്തുടർന്ന് കേസെടുത്തത്. ചെവ്വാഴ്ച ഒരു വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് എസ്.പിയെ ഇയാൾ വളർത്തുനായയോട് ഉപമിച്ചത്.
‘പ്രതിപക്ഷ നേതാക്കൾ ഒരു മീറ്റിങ്ങിനു വന്നപ്പോൾ എസ്.പി അവരെ സ്വീകരിക്കാൻ തയ്യാറായില്ല. എന്നാൽ ഷമനൂർ കുടുംബത്തിൽ നിന്നുള്ള ജനപ്രതിനിധികൾ എത്തിയപ്പോൾ അവർ അവരുടെ വളർത്തുനായയെ പോലെയാണ് വിധേയത്വം കാണിച്ചത്. അവർ നായെപ്പോലെ അവിടെ കാത്തുനിന്നു.അവർ എത്താൻ താമസിച്ചാൽ വീട്ടിലെ വളർത്തുനായയെ പോലെ അവിടെ അവർ ക്ഷയോടെ കാത്തു നിൽക്കും’- എം.എൽ.എ യുടെ പദപ്രയോഗം ഇങ്ങനെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

