Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ദിര ഗാന്ധിയെ ഹിറ്റ്‌ലറുമായി താരതമ്യംചെയ്ത് ബി.ജെ.പിയുടെ പോസ്റ്റർ; കേസെടുത്തു
text_fieldsbookmark_border
ഇന്ദിര ഗാന്ധിയെ ഹിറ്റ്‌ലറുമായി താരതമ്യംചെയ്ത ബി.ജെ.പി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റർ
ബംഗളൂരു: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യംചെയ്ത ബി.ജെ.പിയുടെ സമൂഹമാധ്യമ പോസ്റ്റിനെതിരെ കർണാടക കോൺഗ്രസ് യൂനിറ്റ് നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വ്യാഴാഴ്ച പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ അന്തരിച്ച പ്രധാനമന്ത്രിക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ച് ബംഗളൂരുവിലെ ഹൈഗ്രൗണ്ട്സ് പൊലീസാണ് ബി.ജെ.പി ഐ.ടി സെല്ലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർചെയ്തത്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) നിയമത്തിലെ സെക്ഷൻ 192, 353 എന്നിവ പ്രകാരമാണ് കേസ്.
Next Story

