‘കാവി ഗുണ്ടായിസം’ തലക്കെട്ട്: ആനന്ദബസാർ പത്രികക്കെതിരെ കേസ്
text_fieldsന്യൂഡൽഹി: ജാദവ്പൂർ സർവകലാശാലയിൽ ഹിന്ദുത്വ സംഘടനകളുടെ ആക്രമണത്തിന് ‘കാവി ഗുണ്ടായിസം’ എന്ന തലക്കെട്ടിട്ടതിന് പ്രമുഖ ബംഗാളി പത്രമായ ആനന്ദബസാർ പത്രികക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കാവി’ ഒരു രാഷ്ട്രീയ ചിഹ്നമല്ലെന്നും ഒരു മതപരമായ പ്രതീകമാണെന്നും, ഈ പ്രയോഗം ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും കാണിച്ച് സഞ്ജയ് ശാസ്ത്രി മഹാരാജ് കൊൽക്കത്ത പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
പത്രത്തിന്റെ എഡിറ്റർ ഇഷാനി ദത്ത റേ ഉൾപ്പെടെയുള്ള രണ്ട് മുതിർന്ന മാധ്യമപ്രവർത്തകർക്കും എഡിറ്റോറിയൽ ടീമിനുമെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കുറ്റപ്പെടുത്തിയ ഫെഡറേഷൻ ഓഫ് പ്രസ് ക്ലബ്സ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

