Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിന്ദു പെൺകുട്ടിയോടൊപ്പം നടന്ന മുസ്‌ലിം യുവാക്കൾക്ക് ബജ്രംഗ് ദളുകാരുടെ ക്രൂരമർദനം; മർദനമേറ്റവർക്കെതിരെ കേസെടുത്ത് പൊലീസ്

text_fields
bookmark_border
bajrang dal 890797
cancel

ഭോപ്പാൽ: ഹിന്ദു പെൺകുട്ടിയോടൊപ്പം നടന്നതിനെ തുടർന്ന് മുസ്‌ലിം യുവാക്കൾക്ക് ബജ്രംഗ് ദളുകാരുടെ ക്രൂരമർദനം. മധ്യപ്രദേശിലെ മഹാറാണ പ്രതാപ് നഗറിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. അതേസമയം, മർദിച്ച ബജ്രംഗ് ദളുകാർക്കെതിരെ കേസെടുക്കാത്ത പൊലീസ് മർദനമേറ്റ മുസ്‌ലിം യുവാക്കൾക്കെതിരെ കേസെടുത്തു.

ബജ്രംഗ് ദളുകാർ മുസ്‌ലിം യുവാക്കളെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹിന്ദു പെൺകുട്ടിയോടൊപ്പം നടന്നതിനെയും സംസാരിച്ചതിനെയും ചോദ്യംചെയ്തുകൊണ്ടാണ് മർദനം. നിരവധി പേർ ചേർന്നാണ് ക്രൂരമായി മർദിക്കുന്നത്. മർദനത്തെ പെൺകുട്ടി ചോദ്യംചെയ്യാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

അതേസമയം, ബജ്രംഗ് ദളിന്‍റെ പരാതിയെ തുടർന്ന് മർദനമേറ്റ യുവാക്കൾക്കെതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. 'രണ്ട് യുവാക്കൾ ഒരു ഹിന്ദു യുവതിയുടെ കൂടെ ചുറ്റിക്കറങ്ങുന്നതായി ഞങ്ങൾക്ക് പരാതി ലഭിച്ചു. ഇവരെ ചോദ്യംചെയ്തതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. പൊതുസമാധാനത്തിന് ഭംഗം വരുത്തുന്ന രീതിയിൽ കൂടിച്ചേർന്നു എന്ന് ചൂണ്ടിക്കാട്ടി ഐ.പി.സി 151 ചുമത്തിയാണ് അറസ്റ്റ്' -മഹാറാണ പ്രതാപ് നഗർ സ്റ്റേഷൻ ഓഫിസർ പറഞ്ഞു.

മർദനമേറ്റ യുവാക്കളിലൊരാൾ തന്‍റെ ആൺസുഹൃത്താണെന്ന് പെൺകുട്ടി പറഞ്ഞതായും പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Case booked against 2 men post assault by Bajrang Dal workers
Next Story