Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനധികൃതമായി കോവിഡ്​...

അനധികൃതമായി കോവിഡ്​ കെയർ സെൻററിൽ പ്രവേശിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്​

text_fields
bookmark_border
അനധികൃതമായി കോവിഡ്​ കെയർ സെൻററിൽ പ്രവേശിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്​
cancel

അഗർത്തല: അനധികൃതമായി കോവിഡ്​ കെയർ സെൻററിൽ പ്രവേശിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്​. ​കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ പി.പി.ഇ കിറ്റുധരിച്ച്​ കോവിഡ്​ കെയർ സെൻററിൽ പ്രവേശിച്ച്​ ത്രിപുര മുൻ ആരോഗ്യമന്ത്രിയും എം.എൽ.എയുമായ സുധീപ്​ റോയ്​ ബർമൻ രോഗികളോട്​ വിവരങ്ങൾ തിരക്കുകയായിരുന്നു. ഞായറാഴ്​ച വൈകീട്ട്​ സുധീപിൻെറ മണ്ഡലമായ അഗർത്തലയിലാണ്​​ സംഭവം.

മതിയായ സുരക്ഷ ഉപകരണങ്ങൾ ധരിച്ച്​ ആരോഗ്യപ്രവർത്തകർക്ക്​ മാത്രമേ കോവിഡ്​ കെയർ സെൻററിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. എന്നാൽ ബി.ജെ.പി നേതാവ്​ അനധികൃതമായി പ്രവേശിച്ചതിനെതിരെ ജില്ല മജിസ്​ട്രേറ്റ്​ സ്വമേധയാ കേസെടുക്കുകയായിരുന്നു. കൂടാതെ രോഗവ്യാപനം തടയാൻ 14 ദിവസത്തേക്ക്​ ക്വാറൻറീനിൽ കഴിയാനും പശ്ചിമ ത്രിപുര ജില്ല മജിസ്​ട്രേറ്റ്​ നിർദേശം നൽകി. എന്നാൽ ഗൂ​ഢ ഉദ്ദേശമെന്ന്​ പറഞ്ഞ്​ എം.എൽ.എ നിരീക്ഷണത്തിൽ​േപാകാൻ വിസമ്മതിച്ചു.

അഗർത്തലയിലെ കോവിഡ്​ കെയർ സെൻററുകളെക്കുറിച്ച്​ വിമർശനം ഉയർത്തി കോവിഡ്​ രോഗിക​ൾ രംഗത്തെത്തിയിരുന്നു. ഗർഭിണിയായ ഒരു യുവതി അസൗകര്യങ്ങൾ വിവരിച്ച്​ സമൂഹ മാധ്യമങ്ങളിൽ വിഡിയോ ഇടുകയും ചെയ്​തിരുന്നു. തുടർന്ന്​ എം.എൽ.എ, ഭഗത്​സിങ്​ യുബ ആവാസ്​ കോവിഡ്​ സെൻററിലെത്തുകയായിരുന്നു എം.എൽ.എ. അവിടെ​െയത്തിയ ശേഷം രോഗികളോട്​ സംസാരിക്കുകയും ഫലവർഗങ്ങൾ വിതരണം ചെയ്യുകയും ചെയ്​തു. ഇതേ തുടർന്ന്​ ജില്ല മജിസ്​ട്രേറ്റ്​ സന്ദീപ്​ മഹാത്​മെ എം.എൽ.എക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.

എന്നാൽ ആരോഗ്യ പ്രവർത്തകർ നൽകിയ പി.പി.ഇ കിറ്റ്​ ധരിച്ച്​ മതിയായ സുരക്ഷയോടെയാണ്​ കോവിഡ്​ സെൻററിൽ പ്രവേശിച്ചതെന്ന്​ എം.എൽ.എ പറഞ്ഞു. കോവിഡ്​ രോഗികളുമായി ഒരു മീറ്റർ അകലം പാലിച്ചു. സുരക്ഷക്കായി ഡോക്​ടറുടെ നിർദേശ പ്രകാരം പി.പി.ഇ കിറ്റ്​ ധരിച്ചു. ആരോഗ്യ സേവന ഡയറക്​ടറുടെയും മെഡിക്കൽ സൂപ്പർവൈസറുടെയും അറിവോടെയുമാണ്​ കോവിഡ്​ കെയർ സെൻററിൽ പ്രവേശിച്ചതെന്നും സുധീപ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid care centreTripura BJP MLASudip Roy Barman​Covid 19
News Summary - Case Against Tripura BJP MLA After Visit To Covid Centre In PPE Suit
Next Story