Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗി ആദിത്യനാഥി​െൻറ...

യോഗി ആദിത്യനാഥി​െൻറ പിതാവിനെ ആക്ഷേപിച്ചു; കേസെടുത്ത്​ യു.പി പൊലീസ്​

text_fields
bookmark_border
Case Against Samajwadi Party Leaders For Remarks Against
cancel

പിലിഭിത്​: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറ പിതാവിനെ ആക്ഷേപിച്ചു എന്നതി​െൻറ പേരിൽ രണ്ടുപേർക്കെതിരേ കേസെടുത്ത്​ പൊലീസ്​. സമാജ്‌വാദി പാർട്ടി നേതാക്കൾക്കെതിരായാണ്​ കേസെടുത്തിരിക്കുന്നത്​. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മഹാദേവി​െൻറ പരാതിയിൽ സുൻഗാരി കോട്‌വാലി പോലീസാണ് എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്​തത്​. സമാജ്‌വാദി പാർട്ടി എം.എൽ.സി രാജ്​പാൽ കശ്യപ്, പിലിഭിത് ജില്ലാ യൂനിറ്റ് പ്രസിഡൻറ്​ യൂസഫ് കദ്രി എന്നിവർക്കെതിരായാണ്​ കേസെടുത്തിരിക്കുന്നത്​.


എസ്​.പിയുടെ പിന്നോക്ക വിഭാഗ സെല്ലി​െൻറ പ്രസിഡൻറ്​ കൂടിയാണ്​ കശ്യപ്​. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന്​ ​പിലിഭിത് പോലീസ് സൂപ്രണ്ട് ദിനേശ് കുമാർ പറഞ്ഞു.അടുത്തിടെ സമാജ്‌വാദി പാർട്ടിക്ക് നേരെ നടത്തിയ വിമർശനത്തിൽ 'അബ്ബ ജാൻ' എന്ന് പറയുന്ന ആളുകൾ എല്ലാ റേഷനും നേരത്തെ സ്വന്തമാക്കുന്നുണ്ടായിരുന്നു എന്ന്​ യോഗി ആദിത്യനാഥ്​ പറഞ്ഞിരുന്നു.

ബുധനാഴ്​ച പിലിഭിത്തിൽ നടന്ന പിന്നാക്ക വിഭാഗ സമ്മേളനത്തിൽ ഇതിനെതിരേ സംസാരിക്കു​േമ്പാഴാണ്​ കശ്യപ് യോഗിയുടെ പിതാവിനെതിരെ പരാമർശങ്ങൾ നടത്തിയത്​. മുഖ്യമന്ത്രിയെ താൻ ഭയപ്പെടുന്നില്ലെന്നും ത​െൻറ പാർട്ടി നേതാവ് മുലായം സിങ്​ യാദവിനെതിരെ ആദിത്യനാഥ് എന്തെങ്കിലും പ്രസ്​താവന നടത്തിയാൽ താൻ മിണ്ടാതിരിക്കില്ലെന്നും കശ്യപ് പറഞ്ഞതായി പരാതിയിൽ പറയുന്നു. പിന്നാക്ക വിഭാഗ സമ്മേളനത്തിൽ പങ്കെടുത്ത ആളുകളുടെ പേരിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും കേസ്​ രജിസ്റ്റർ ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CasefatherpoliceYogi Adityanath
News Summary - Case Against 2 Samajwadi Party Leaders For Remarks Against Yogi Adityanath's Father
Next Story