Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറൂട്ട് മർച്ചിൽ കോടതി...

റൂട്ട് മർച്ചിൽ കോടതി ഉപാധികൾ ലംഘിച്ചു; ആർ.എസ്.എസുകാർക്കെതിരെ കേസ്

text_fields
bookmark_border
റൂട്ട് മർച്ചിൽ കോടതി ഉപാധികൾ ലംഘിച്ചു; ആർ.എസ്.എസുകാർക്കെതിരെ കേസ്
cancel

ചെന്നൈ: കോയമ്പത്തൂരിൽ നടന്ന ആർ.എസ്​.എസ്​ റൂട്ട് മാർച്ചിനിടെ ഉപാധികൾ ലംഘിച്ച മൂന്ന്​ ആർ.എസ്​.എസ്​ പ്രവർത്തകർക്കെതിരെ സിറ്റി പൊലീസ്​ കേസെടുത്തു. കോയമ്പത്തൂർ ആർ.എസ്.എസ് മേഖല പ്രസിഡന്‍റ്​ സുകുമാർ, ജില്ലാ സെക്രട്ടറി മുരുകൻ, ജോയിന്‍റ്​ സെക്രട്ടറി ജയകുമാർ എന്നിവർക്കെതിരെയാണ്​ വി.എച്ച്​ റോഡ് ​പൊലീസ് കേസ്​ രജിസ്റ്റർ ചെയ്തത്​.

കോയമ്പത്തൂർ ജില്ലയിൽ ആർ.എസ്​ പുരം, മേട്ടുപാളയം, പൊള്ളാച്ചി എന്നിവിടങ്ങളിലാണ്​ ആർ.എസ്​.എസ്​ റൂട്ട് മാർച്ച്സംഘടിപ്പിച്ചത്​. നഗരത്തിൽ നടന്ന റാലി പൊന്നയരാജപുരത്തുനിന്ന്​ ആരംഭിച്ച്​ ആർ.എസ്​ പുരം, ശുക്രവാർപേട്ട, തെലുങ്കുവീഥി വഴി രാജവീഥിയിൽ പൊതുയോഗത്തോടെ സമാപിച്ചു. മാർച്ചിൽ തമിഴ്​നാട്ടിലെ സാംസ്കാരിക കായിക വിനോദമായ ‘ചിലമ്പാട്ട’ത്തിലെ വടികളും ആയുധങ്ങളുമായാണ്​ പ്രവർത്തകർ അണിനിരന്നത്​. ഇത്​ സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ്​ പൊലീസ്​ അറിയിച്ചത്​.

തമിഴ്​നാട്ടിൽ 45 കേന്ദ്രങ്ങളിലാണ്​ ആർ.എസ്​.എസ്​ റൂട്ട് മാർച്ച് നടന്നത്​. ഇവിടങ്ങളിൽ കനത്ത പൊലീസ്​ സുരക്ഷയാണ്​ ഏർപ്പെടുത്തിയിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RSSroute march
News Summary - case against RSS workers for violating court restrictions during route march
Next Story