ചിദംബരത്തിൻെറ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 17 വരെ നീട്ടി
text_fieldsന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിെൻറ ജാമ്യ ഹരജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചിെൻറ പരിഗണനക്കായി മാറ്റി. അതേസമയം, ഡൽഹി ഹൈകോടതി റിമാൻഡ് കാലാവധി വീണ്ടും നീട്ടിയതിനാൽ െഎ.എൻ.എക്സ് മീഡിയ കേസിൽ ചിദംബരം 17 വരെ ജയിലിൽ തുടരും.
ജയിൽഭക്ഷണംമൂലം നാലുകിലോ തൂക്കം കുറഞ്ഞ ചിദംബരത്തിന് വീട്ടിൽനിന്നുണ്ടാക്കുന്ന ഭക്ഷണം ഒരു ദിവസം ഒരു നേരം നൽകാൻ സി.ബി.െഎ സമ്മതിച്ചതിനാൽ ഡൽഹി ഹൈകോടതിയും അനുവദിച്ചു.
വിവിധ അസുഖങ്ങൾക്ക് ചികിത്സയുള്ളതിനാൽ പൂർണമായും വീട്ടിൽനിന്നുള്ള ഭക്ഷണം വേണമെന്ന് നേരത്തേ ചിദംബരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുവദിച്ചിരുന്നില്ല.
ഹൈകോടതി തള്ളിയ ജാമ്യഹരജിയിന്മേലുള്ള അപ്പീൽ വ്യാഴാഴ്ച പരിഗണിച്ച ജസ്റ്റിസ് എൻ.വി. രമണയാണ് ചീഫ് ജസ്റ്റിസിെൻറ തീരുമാനത്തിനായി വിട്ടത്. ചിദംബരത്തിെൻറ അറസ്റ്റിനു മുമ്പ് മുൻകൂർ ജാമ്യഹരജി പരിഗണിച്ചപ്പോഴും ജസ്റ്റിസ് രമണ അത് ചീഫ് ജസ്റ്റിസിെൻറ ബെഞ്ചിനെ തിരിച്ചേൽപിച്ചിരുന്നു.
