Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Tandav Scene
cancel
Homechevron_rightNewschevron_rightIndiachevron_right'ജനവികാരം...

'ജനവികാരം വ്രണപ്പെടുത്താൻ അനുവദിക്കില്ല'; താണ്ഡവിനെതിരെ യു.പിയിലും പരാതി

text_fields
bookmark_border

ലഖ്​നോ: ആമസോൺ പ്രൈം വെബ്​സീരീസായ താണ്ഡവിനെതിരെ ഉത്തർപ്രദേശ്​ പൊലീസിൽ പരാതി. ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി അണിയറ പ്രവർത്തകർക്കെതിരെയാണ്​ പരാതി.

മഹാരാഷ്​ട്ര ബി.ജെ.പി എം.എൽ.എ രാം കദമിന്‍റെ പരാതിയിൽ ആമസോൺ പ്രൈമിനോട് ​കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം വിശദീകരണം തേടിയതിന്​ പിന്നാലെയാണ്​ യു.പിയിലെ പരാതി. ലഖ്​നോ ഹസ്രത്​ഗഞ്ച്​ പൊലീസ്​ സ്​റ്റേഷനിൽ അതേ സ്​റ്റേഷനിലെ സബ്​ ഇൻസ്​പെക്​ടറാണ്​ പരാതി നൽകിയത്​.

പരാതി നൽകിയതിന്​ പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മാധ്യമ ഉപദേഷ്​ടാവ്​ ശലഭ്​ മണി ​ത്രിപാഠി പരാതിയുടെ പകർപ്പ്​ ട്വിറ്ററിൽ പങ്കുവെച്ചു. യോഗി ആദിത്യനാഥിന്‍റെ യു.പിയിൽ ജനങ്ങളുടെ വികാരത്തെ മുറിപ്പെടുത്തുന്ന ഒന്നിനെയും അനുവദിക്കാനാകില്ല. താണ്ഡവിനെതിരെ ഗുരുതരമായ കേസാണ്​ വിലകുറഞ്ഞ വെബ്​ സീരീസിനെതിരെ രജിസ്റ്റർ ചെയ്​തിരിക്കുന്നത്. അണിയറ പ്രവർത്തകർ അറസ്റ്റിന്​ തയാറായിരുന്നോളൂ -ശലഭ മണി ത്രിപാഠി ഹിന്ദിയിൽ ട്വീറ്റ്​ ചെയ്​തു.

താണ്ഡവിനെതിരെ ഗുര​ുതര ആരോപണങ്ങളുമായി ട്വീറ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്​ മുതിർന്ന ഉദ്യോഗസ്​ഥരെ ശ്രദ്ധയിൽപ്പെടുത്തുന്നതിനാണ്​ പരാതി നൽകിയതെന്ന്​ പൊലീസുകാരൻ പറഞ്ഞു.

താണ്ഡവിന്‍റെ ആദ്യ എപ്പിസോഡിലെ 17ാം മിനിറ്റിലാണ്​ വിവാദ സീൻ. നടനായ മുഹമ്മദ്​ സീഷൻ അയ്യൂബ്​ സ്​റ്റേജ്​ പെർഫോമറായി എത്തിയ സീനിൽ ശിവനോട്​ സാദൃശ്യം തോന്നുന്ന രീതിയിൽ വേഷം ധരിച്ചുവെന്നും 'ആസാദി.. എന്താ....?' എന്ന ഡയലോഗ്​ പറഞ്ഞുവെന്നുമാണ്​ ആരോപണം. ഈ സീൻ ഹിന്ദു ദൈവങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്നും കളിയാക്കാൻ ഉപയോഗിച്ചുവെന്നും പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amazon PrimeuppoliceTandav
Next Story