പോളിങ് ബൂത്തിൽ പൂജ; കേസ്
text_fieldsരൂപാലി ശകൻകർ പോളിങ് ബൂത്തിൽ പൂജ ചെയ്യുന്നു
മുംബൈ: മഹാരാഷ്ട്രയിൽ ഏറ്റവും ശക്തമായ മത്സരം നടക്കുന്ന ബരാമതി മണ്ഡലത്തിലെ ഒരു പോളിങ് സ്റ്റേഷനിൽ പൂജ നടന്നതായി റിപ്പോർട്ട്. എൻ.സി.പി അജിത് പവാർ പക്ഷം വനിത നേതാവും സംസ്ഥാന വനിത കമീഷൻ ചെയർപേഴ്സനുമായ രൂപാലി ശകൻകറാണ് പോളിങ് സ്റ്റേഷനിൽ പൂജ നടത്തിയത്.
രൂപാലിയും കൂടെയുണ്ടായിരുന്ന മറ്റു ആറ് പേരും പോളിങ് സ്റ്റേഷനിൽ കയറി ആരതി ഉഴിയുന്നതിന്റെയും മറ്റും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വിഷയത്തിൽ പുണൈ സിറ്റി പൊലീസ് കേസെടുത്തു. സംഘത്തിലുണ്ടായിരുന്ന ഏഴ് പേർക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.
പവാർ കുടുംബ പോരാണ് ബരാമതിയിൽ നടക്കുന്നത്. ശരത് പവാറിന്റെ മകൾ സുപ്രിയ സുലെയും അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും തമ്മിലാണ് ഇവിടെ മത്സരം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

