Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഹെഡ്മാസ്റ്റർക്കെതിരെ കേസ്

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഹെഡ്മാസ്റ്റർക്കെതിരെ കേസ്
cancel

മാണ്ഡി (ഹിമാചൽ പ്രദേശ്): ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിലെ ജോഗീന്ദർനഗറിലെ സർക്കാർ സ്‌കൂളിൽ നാല് വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്കൂൾ ഹെഡ്മാസ്റ്റർക്കെതിരെ പോക്‌സോ കേസ്. പീഡനത്തിനിരയായ കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

51കാരനായ സ്‌കൂൾ അധ്യാപകനാണ് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് ഡി.എസ്.പി പധാർ ദിനേശ് കുമാർ പറഞ്ഞു.

ചൈൽഡ് ഹെൽപ്പ് ലൈൻ വഴിയാണ് അധികൃതർക്ക് പരാതി ലഭിച്ചത്. പ്രധാനാധ്യാപകനെ 2021 ഡിസംബർ മുതൽ സർക്കാർ സ്‌കൂളിൽ നിയമിച്ചത്. 2023ലാണ് പീഡനം ആരംഭിച്ചത്. നാല്, അഞ്ച് ആറ് ക്ലാസിലെ വിദ്യാർത്ഥികളെയാണ് പ്രതി പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയത്.

സ്‌കൂളിൽ പഠിക്കുന്ന 15 വിദ്യാർത്ഥികളിൽ നിന്ന് പോലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കുകയും ഇരകളിൽ നിന്ന് മൊഴി രേഖപ്പെടുത്തുമെന്നും ഡി.എസ്.പി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Case against headmaster for sexually abusing minor girls
Next Story