പ്രധാനമന്ത്രിക്കെതിരായ പരാമർശം: ജിഗ്നേഷ് മേവാനിക്കെതിരെ കേസെടുത്തു
text_fieldsബംഗളൂരു: പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തിെൻറ പേരിൽ ദലിത് നേതാവും ഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തു. മനഃപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. കഴിഞ്ഞദിവസം ചിത്രദുർഗയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയായിരുന്നു മേവാനിയുടെ വിവാദപരാമർശം. കൂടെയുണ്ടായിരുന്ന കോമു സൗഹാർദ വേദികെ ജില്ല കോഒാഡിനേറ്റർ ശഫീഉല്ലക്കെതിരെയും കേസെടുത്തിട്ടുണ്ട്.
എപ്രിൽ 15ന് മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബംഗളൂരുവിലെത്തുേമ്പാൾ യുവാക്കൾ കസേരകൾ വായുവിലെറിഞ്ഞ് അദ്ദേഹത്തിെൻറ ശ്രദ്ധയാകർഷിക്കണമെന്നും വർഷംതോറും രണ്ടുകോടി തൊഴിലവസരം എന്ന വാഗ്ദാനം എന്തായെന്ന് ചോദിക്കണമെന്നുമായിരുന്നു മേവാനി പറഞ്ഞത്. മോദി ഉത്തരം പറയുന്നില്ലെങ്കിൽ അദ്ദേഹത്തോട് ഹിമാലയത്തിൽ പോയി ശയിക്കാനോ രാമക്ഷേത്രത്തിൽ ചെന്ന് മണിമുഴക്കാനോ പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. െഎ.പി.സി 117, 34, 153, 188 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
