Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്മൃതി ഇറാനിക്കെതിരെ പരാമർശം നടത്തിയ കോൺഗ്രസ് നേതാവിന് എതിരെ കേസ്
text_fieldsbookmark_border
ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിന് യു.പി കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ കേസെടുത്തു. അപകീർത്തിപ്പെടുത്തൽ, ലൈംഗിക ചുവയോടെ സംസാരിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. യു.പി റോബർട്ട്സ്ഗഞ്ച് പൊലീസാണ് കേസെടുത്തത്.
ബി.ജെ.പി നേതാവ് പുഷ്പ സിങ്ങിന്റെ പരാതിപ്രകാരമാണ് നടപടി. അജയ് റായിയെ ചോദ്യം ചെയ്യുമെന്നു പൊലീസ് പറഞ്ഞു.
അജയ് റായ്ക്ക് എതിരെ വനിത കമ്മീഷനും നോട്ടീസ് അയച്ചിരുന്നു. റായ് നേരിട്ട് ഹാജരാകണമെന്നാണ് വനിത കമ്മീഷൻ ആവശ്യപ്പെട്ടത്.
സ്മൃതി ഇറാനി അമേഠിയിൽ എത്തുന്നത് ദുരുദ്ദേശ്യത്തോടെയാണെന്നും മണ്ഡലം 2024ൽ രാഹുൽ ഗാന്ധി തിരിച്ചുപിടിക്കുമെന്നുമായിരുന്നു റായിയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

