ഗോവയിൽ കഞ്ചാവ് ചെടി വളർത്തിയ ബ്രിട്ടീഷ് പൗരനെതിരെ കേസെടുത്തു
text_fieldsപനാജി: ഗോവയിൽ താമസസ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ ബ്രിട്ടീഷ് പൗരനെതിരെ കേസെടുത്തു. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയാണ് (എൻ.സി.ബി) വിദേശ പൗരൻ ജെയ്സൺ എന്നയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
കഞ്ചാവ് ചെടി വളർത്തുന്നതായി എൻ.സി.ബിക്ക് വിവരം ലഭിക്കുകയും വടക്കൻ ഗോവയിലെ സോക്കോറോയിലെ വീട്ടിൽ റെയ്ഡ് നടത്തുകയുമായിരുന്നു. ടെറസിൽ മറ്റു ചെടികൾക്കിടയിൽ പൂച്ചട്ടികളിലായിരുന്നു കഞ്ചാവ് ചെടികൾ വളർത്തിയത്.
33 കഞ്ചാവ് ചെടികളും 10 ഗ്രാം കഞ്ചാവും ഇവിടെനിന്നും പിടിച്ചെടുത്തു. 40,000 രൂപയും ഇയാളുടെ പക്കലുണ്ടായിരുന്നു.
British man grows ganja on terrace in Goa house, charged107 എക്സ്റ്റസി ഗുളികകൾ, 40 ഗ്രാം എം.ഡി.എം.എ പൗഡർ, 55 ഗ്രാം ചരസ് എന്നിവ പിടിച്ചെടുത്ത കേസിൽ നേരത്തെ ഇയാൾ അറസ്റ്റിലായിരന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയിരിക്കവെയാണ് പുതിയ കേസിൽ പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

