വർഗീയ പരാമർശം: ബി.ജെ.പി എം.പിക്കെതിരെ തെലങ്കാനയിൽ കേസ്
text_fieldsഹൈദരാബാദ്: വർഗീയ പരാമർശം നടത്തിയ ബി.ജെ.പി എം.പിക്കെതിരെ തെലങ്കാന പൊലീസ് കേസെട ുത്തു. തെലങ്കാനയിലെ അദിലാബാദ് നിയോജകമണ്ഡലത്തിലെ എം.പി സോയം ബാപ്പു റാവുവിനെതിര െയാണ് കേസ്. ആദിവാസി സ്ത്രീകളെ ഉപദ്രവിക്കുന്ന മുസ്ലിം യുവാക്കളുടെ തലയറുക്കുമെ ന്ന റാവുവിെൻറ പ്രസ്താവനയെ തുടർന്നാണ് നടപടി.
പ്രസ്താവന വാർത്തയാവുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തതോടെ കോൺഗ്രസ് നേതാവ് അസ്തക് സുബാഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു. വർഗീയ പരാമർശങ്ങൾ, ഒരു പ്രത്യേകവിഭാഗത്തെ ഭീഷണിപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അദിലാബാദ് പൊലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.
സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി രംഗത്തു വന്നു. ബി.ജെ.പി സമൂഹത്തിൽ വർഗീയത വളർത്തുകയാണെന്നും എല്ലാ വിഷയത്തിലും മതം കൊണ്ടുവന്ന് സംഘർഷം സൃഷ്ടിക്കുകയാണെന്നും ടി.ആർ.എസ് വക്താവ് കർണ പ്രഭാകർ ആരോപിച്ചു. റാവു സമൂഹത്തിനോട് മാപ്പപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
