വ്യാജ വാർത്ത: എ.എൻ.ഐ എഡിറ്റർക്കെതിരെ കേസ്
text_fieldsസ്മിത പ്രകാശ്
ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ പേരിൽ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് സർക്കാർ അനുകൂല വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ എഡിറ്റർ സ്മിത പ്രകാശിനെതിരെ ലഖ്നോ കോടതി കേസെടുത്തു. മൊഴി നൽകാൻ സെപ്റ്റംബർ 26ന് ഹാജരാകാൻ ഹരജിക്കാരനായ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ അമിതാഭ് ഠാക്കൂറിന് കോടതി നിർദേശം നൽകി. ഠാക്കൂറിന്റെ പരാതിയും വാദങ്ങളും കേട്ട് കേസെടുക്കാവുന്ന വിഷയമാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തെരഞ്ഞെടുപ്പ് കമീഷനെ ഉദ്ധരിച്ച് എ.എൻ.ഐ ആവർത്തിച്ച് നൽകിയ പ്രസ്താവനകൾ വെബ്സൈറ്റിൽ ഇല്ലെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിട്ടില്ലെന്നും അമിതാഭ് ഠാക്കൂർ ഹരജിയിൽ ബോധിപ്പിച്ചിരുന്നു. ഔദ്യോഗിക പ്രസ്താവനയില്ലാതെ കമീഷന്റെ പേരിൽ ഏജൻസി വ്യാജ വാർത്തകൾ പ്രചരിപ്പിച്ചെന്ന് അദ്ദേഹം വാദിച്ചു. 2025 ആഗസ്റ്റ് മുതൽ ‘എക്സി’ൽ എ.എൻ.ഐയുടേതായി വന്ന പോസ്റ്റുകളും തെരഞ്ഞെടുപ്പ് കമീഷന്റെ ഔദ്യോഗിക സ്ഥിരീകരണത്തിന് മുമ്പോ അതില്ലാതെയോ പ്രസിദ്ധീകരിച്ച വാർത്തകളും സമർപ്പിച്ചു. രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമീഷന്റെ പ്രസ്താവന എന്നവകാശപ്പെട്ട് വന്ന പോസ്റ്റും ഇതിൽപെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

