Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പോസിറ്റീവായ...

കോവിഡ്​ പോസിറ്റീവായ ശേഷം ഹാഥറസ്​ സന്ദർശിച്ച എ.എ.പി നേതാവിനെതിരെ കേസ്​

text_fields
bookmark_border
കോവിഡ്​ പോസിറ്റീവായ ശേഷം ഹാഥറസ്​ സന്ദർശിച്ച എ.എ.പി നേതാവിനെതിരെ കേസ്​
cancel

ലഖ്​നോ: കോവിഡ് പോസീറ്റീവാണെന്ന ഫലം ലഭിച്ചതിന്​ ശേഷം ഹാഥറസിലെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ആം ആദ്മി പാർട്ടി നേതാവിനെതിരെ കേസെടുത്ത്​ യു.പി പൊലീസ്​. ആം ആദ്മി പാർട്ടി ഡൽഹി കോണ്ട്​ലി എം‌.എൽ.‌എ കുൽദീപ് കുമാറിനെതിരെയാണ്​ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്​.

കോവിഡ്​ പോസീറ്റീവാണെന്ന്​ അറിയിച്ച്​ അഞ്ചുദിവസത്തിന്​ ശേഷമാണ്​ കുൽദീപ്​ കുമാർ ഹാഥറസിലെത്തിയത്​. ഹാഥറസ്​ സന്ദർശനത്തി​െൻറ വിഡിയോ ഇയാൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.

സെപ്​റ്റംബർ 29നാണ്​ കുൽദീപ്​ കുമാർ താൻ കോവിഡ്​ പോസിറ്റീവാണെന്ന്​ സ്ഥിരീകരിച്ചതായും വീട്ടിൽ ക്വാറൻറീനിൽ കഴിയുന്നുവെന്നും അറിയിച്ചത്​. അടുത്ത്​ സമ്പർക്കം പുലർത്തിയവർ പരിശോധനക്ക്​ വിധേയരാകണമെന്നും കുൽദീപ്​ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഒക്​ടോബർ നാലിന്​ കുൽദീപ് കുമാറും അനുയായികളും ഹാഥറസിലെത്തിയ വിഡിയോ ഇദ്ദേഹം ട്വിറ്ററിൽ പോസ്​റ്റു ചെയ്​തു. വിഡിയോയിൽ എം.എൽ.എയും സംഘവും പെൺകുട്ടിയു​െട കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതും അടുത്തിരുന്ന്​ ആശ്വസിപ്പിക്കുന്നതും കാണാം.

മറ്റൊരു ട്വീറ്റിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ ശക്തമായി പ്രതികരിച്ച എം.എൽ‌.എ, ഹാഥറസ്​ ഇരയുടെ കുടുംബം ഭയത്തിൻെറ അന്തരീക്ഷത്തിലാണ്​ കഴിയുന്നതെന്നും ജനാധിപത്യവും ഭരണഘടനവും ​ഇവിടെ കൊല​െചയ്യപ്പെട്ടിരിക്കുന്നുവെന്നും കുറിച്ചിരുന്നു. ഉത്തർപ്രദേശിൽ യോഗിയുടെ കാട്ടുനിയമമല്ലാതെ മറ്റൊരു നിയമവുമി​െല്ലന്നും കുമാർ ട്വീറ്റ് ചെയ്തിരുന്നു.

എന്നാൽ താൻ കോവിഡ്​ നെഗറ്റീവായെന്ന പരിശോധനാ ഫലം ലഭിച്ച ശേഷമാണ്​ ഹാഥറസിൽ പോയതെന്നും യു. പി പൊലീസ്​ പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുകയാണെന്നും കുൽദീപ്​ പ്രതികരിച്ചു. കോവിഡ്​ നെഗറ്റീവ്​ ഫലം രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ കാണിച്ചു.

എന്നാൽ കോവിഡ്​ നെഗറ്റീവാണെന്ന്​ സ്ഥിരീകരിക്കാതെ അനുയായികൾക്കൊപ്പം ഹാഥറസി​െലത്തിയത്​ പകർച്ചവ്യാധി നിയമപ്രകാരം ശിക്ഷാർഹമാണെന്ന്​ പൊലീസ്​ സൂപ്രണ്ട്​ അറിയിച്ചു. സംസ്ഥാനത്ത് ഹാഥറസ്​ സംഭവത്തെ തുടർന്ന്​ ക്രമസമാധാനം തകർക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പൊലീസ്​ 19 കേസുകൾ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAP MLACovidHathras rapeHathras gang rape
Next Story