സൈനിക പ്രതിരോധത്തിന് വലംകൈയാവുന്നത് ഇന്ത്യൻ ഉപഗ്രഹങ്ങൾ: ദൃശ്യങ്ങൾ കിറുകൃത്യം
text_fieldsബംഗളൂരു: കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാൻ കൃത്രിമോപഗ്രഹങ്ങൾ ഇന്ത്യൻ സേനക്ക ു നൽകുന്ന കരുത്ത് രഹസ്യമല്ല. എന്നാൽ, പാകിസ്താെൻറ 87 ശതമാനത്തോളം പ്രദേശങ്ങളെയു ം കൃത്യമായി മനസ്സിലാക്കാവുന്ന ദൃശ്യങ്ങളാണ് ഇന്ത്യൻ ഉപഗ്രഹങ്ങൾ ഒപ്പിയെടുക്കുന്ന തെന്ന് ഇന്ത്യൻ സ്പേസ് റിസർച് ഒാർഗനൈസേഷൻ (െഎ.എസ്.ആർ.ഒ) കേന്ദ്രങ്ങൾ കൈമാറിയ വ ിവരങ്ങൾവെച്ച് പ്രമുഖ ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. ബാലാകോട്ട് ആക്രമണ ം വരെ സാധ്യമായത് ഇങ്ങനെയാണ്.
പാകിസ്താന് മൊത്തം 8.8 ലക്ഷം സ്ക്വയർ കിലോമീറ്റർ കരപ്രദേശമാണുള്ളത്. ഇതിൽ, 7.7 ലക്ഷം സ്ക്വയർ കിലോമീറ്ററും ഇന്ത്യൻ ഉപഗ്രഹങ്ങൾ ഒപ്പിയെടുക്കുന്നുണ്ട്. വളരെ വ്യക്തതയുള്ള (ഹൈ റെസല്യൂഷൻ) ചിത്രങ്ങളാണ് ഇൗ ഉപഗ്രഹങ്ങൾ അയക്കുന്നത്.
മറ്റു 14 രാജ്യങ്ങളുടെ 5.5 ദശലക്ഷം സ്ക്വയർ കിലോമീറ്റർ കരപ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങളും ഇങ്ങനെ ലഭിക്കുന്നുണ്ട്. എന്നാൽ, ചൈനയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാണോ എന്നത് വ്യക്തമല്ല. ഇന്ത്യക്ക് ഒാരോ പാക് ഭവനങ്ങളിലേക്കും എത്തിനോക്കാനാകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ജനുവരിയിൽ പറഞ്ഞിരുന്നു. ഇത് പൂർണമായും തമാശയല്ല എന്നാണ് വ്യക്തമാകുന്നത്.
വ്യോമസേന കൂടുതൽ ഉപഗ്രഹ സേവനം ആവശ്യപ്പെടുന്നുണ്ടെങ്കിലും അവർ െഎ.എസ്.ആർ.ഒ നൽകുന്ന സേവനത്തിൽ തൃപ്തരാണ് എന്നാണ് വിവരം. കാർേട്ടാസാറ്റ് ഉപഗ്രഹങ്ങളാണ് സൈന്യത്തിന് കാര്യമായി സഹായം നൽകുന്നത്. 2005ലാണ് ആദ്യ കാർേട്ടാസാറ്റ് വിക്ഷേപിക്കുന്നത്.
പിന്നീട് 2007ൽ കാർേട്ടാസാറ്റ് 2-എയും വിക്ഷേപിച്ചു. അയൽരാജ്യങ്ങളിൽനിന്നുള്ള മിസൈൽ ആക്രമണത്തെക്കുറിച്ച് കൃത്യമായ വിവരം നൽകുന്നവയാണ് ഇൗ ഉപഗ്രഹങ്ങൾ. കാർേട്ടാസാറ്റ് 2-സി 2016ലും കാർേട്ടാസാറ്റ് 2-ഇ 2017ലും വിക്ഷേപിച്ചു. സൈനിക ഉപയോഗത്തിനായി 2018ലും െഎ.എസ്.ആർ.ഒ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
