കാർട്ടൂണിസ്റ്റ് മേങ്കഷ് ടെണ്ടുൽകർ അന്തരിച്ചു
text_fieldsപുണെ: പ്രമുഖ കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ മേങ്കഷ് ടെണ്ടുൽകർ പുെണയിൽ അന്തരിച്ചു. 82 വയസ്സായിരുന്നു. അർബുദബാധിതനായി ചികിത്സയിലായിരുന്നു. നിരവധി മാഗസിനുകളിലും പത്രങ്ങളിലും ജോലിചെയ്ത ഇദ്ദേഹം ദൈനംദിനജീവിതത്തിലെ വിഷയങ്ങളാണ് കാർട്ടൂൺ രചനക്ക് ഇതിവൃത്തമാക്കിയത്.
നാടകകൃത്ത് വിജയ് ടെണ്ടുൽകറുടെ സഹോദരനാണ്. പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇദ്ദേഹത്തിെൻറ കാർട്ടൂണുകൾ ട്രാഫിക് വകുപ്പ് ബോധവത്കരണത്തിന് ഉപയോഗിച്ചിരുന്നു. 1980ൽ രാഷ്ട്രപതിയുടെ സ്വർണമെഡലും മറാത്തി നാട്യ പരിഷത്ത്, കേത്രുഡ് നാട്യ സമ്മേളനം എന്നിവയുടേത് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
