തമിഴ്നാട് മുഖ്യമന്ത്രിയെ വിമർശിച്ച കാർട്ടൂണിസ്റ്റ് ബാല അറസ്റ്റിൽ
text_fieldsതിരുനെൽവേലി: കൊള്ളപ്പലിശക്കാരുടെ ഉപദ്രവം കാരണം കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി കെ. പളനിസാമിയെ വിമർശിച്ച് കാർട്ടൂൺ വരച്ചതിന് ചിത്രകാരൻ അറസ്റ്റിൽ. ഫ്രീലാൻസ് കാർട്ടൂണിസ്റ്റ് ജി. ബാലയെ(46)യാണ് ചെന്നൈയിൽനിന്ന് തിരുനെൽവേലി പൊലീസ് അറസ്റ്റ് ചെയ്തത്. തിരുനെൽവേലി ജില്ല കലക്ടർ സന്ദീപ് നന്ദൂരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പലിശക്കാരുടെ ഭീഷണിയെ തുടർന്ന് തിരുനെൽവേലി കലക്ടറേറ്റിൽ നാലംഗ കുടുംബം തീകൊളുത്തി മരിച്ച സംഭവമാണ് കാർട്ടൂണിെൻറ പ്രമേയം. കുഞ്ഞ് തീപൊളളലേറ്റ് നിലത്തു കിടക്കുേമ്പാൾ മുഖ്യമന്ത്രിയും കലക്ടറും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും തുണിയില്ലാതെ നോട്ടുകെട്ടു കൊണ്ട് നാണം മറച്ച് ചുറ്റും നോക്കി കൊണ്ടു നിൽക്കുന്നതാണ് കാർട്ടൂൺ.

ഒക്ടോബര്‍ 24നാണ് ബാല തെൻറസോഷ്യല് മീഡിയ പേജില്‍ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ കാര്‍ട്ടൂണ്‍ 12,000ത്തിലധികം പേർ ഷെയർ ചെയ്തിരുന്നു.
കാർട്ടൂൺ വൈറലായ സാഹചര്യത്തിൽ തിരുനെൽവേലി കലക്ടർ സന്ദീപ് നന്ദുരിയുടെ പരാതിയെ തുടർന്നാണ് പൊലീസ് ബാലക്കെതിരെ കേസെടുത്തത്. കാർട്ടൂൺ അപകീർത്തിപ്പെടുത്തുന്നതും അശ്ലീലപരവുമാണെന്നും അത് സർക്കാർ ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രിയെയും തരംതാഴ്ത്തുന്ന കലാസൃഷ്ടിയാണെന്നും കലക്ടർ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ ബാലയുടെ അറസ്റ്റിനെതിരെ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.
െഎ.ടി ആക്ടിലെ 67ാം വകുപ്പ് പ്രകാരവും ഇന്ത്യൻ ശിക്ഷ നിയമത്തിലെ 501ാം വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
