Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
carjackers Representative Image
cancel
Homechevron_rightNewschevron_rightIndiachevron_rightകാറിലിരുന്ന യുവതിയെ...

കാറിലിരുന്ന യുവതിയെ ഉൾപ്പെടെ തട്ടിയെടുത്ത്​ അജ്ഞാതർ; യുവതിയെ പാതിവഴിയിൽ ഉപേക്ഷിച്ചു

text_fields
bookmark_border

ന്യൂഡൽഹി: ഭർത്താവിനെ കാത്ത്​ യുവതി കാറിൽ വിശ്രമിക്കുന്നതിനിടെ മോഷ്​ടാക്കൾ കാറുമായി കടന്നുകളഞ്ഞു. പഞ്ചാബിലെ ദേര ബസ്സിയിലാണ്​ സംഭവം.

വ്യാഴാഴ്​ച ഉച്ച ഒരുമണിയോടെ കുട്ടികളുടെ ഫീസ്​ അടക്കാൻ ദേര ബസ്സിയിലെ സ്​കൂളിലെത്തിയതായിരുന്നു രാജീവ്​ ചന്ദും ഭാര്യ റിതുവും. റിതു കാറിനകത്ത്​ ഇരിക്കുന്നതിനാൽ താക്കോൽ കാറിൽതന്നെ വെച്ച്​ രാജീവ്​ സ്​കൂളിലേക്ക്​ പോയി.

അൽപ്പസമയത്തിനുശേഷം രണ്ട​ുപേരെത്തി കാറിൽ കയറുകയായിരുന്നു. ഒരാൾ ഡ്രൈവിങ് സീറ്റിൽ ഇരിക്കുകയും മറ്റൊരാൾ റിതുവിന്‍റെ അടുത്തിരുന്ന്​ വായ പൊത്തിപിടിക്കുകയും ചെയ്​തു. ​ശേഷം കാറുമായി കടന്നു. ഏകദേശം അഞ്ചുകിലോമീറ്റർ പിന്നിട്ടതോടെ റിതുവിനെ അംബാലയിലെ ടോൾ പ്ലാസക്ക്​ സമീപം ഉപേക്ഷിച്ചു. പിന്നീട്​ കാറുമായി ദേര ബസ്സിയിലേക്ക്​ പോകുകയായിരുന്നു.

പ്രതികളെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞി​ട്ടില്ലെന്നും സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു​വരികയാണെന്നും ദേര ബസ്സി പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Punjabcarjackers
News Summary - carjackers drive off with wife in Punjab's Dera Bassi
Next Story