Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
delhi market
cancel
Homechevron_rightNewschevron_rightIndiachevron_right'നിയന്ത്രണങ്ങൾ...

'നിയന്ത്രണങ്ങൾ ലഘൂകരിക്കു​േമ്പാൾ ശ്രദ്ധ വേണം'; സംസ്​ഥാനങ്ങൾക്ക്​ അഞ്ചിന നിർദേശവുമായി കേന്ദ്രം

text_fields
bookmark_border

ന്യൂഡൽഹി: ലോക്​ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ പലയിടങ്ങളിലും തിരക്ക്​ വർധിച്ചതിനെതിരെ കേന്ദ്ര സർക്കാർ. നിയന്ത്രണങ്ങൾ ലഘൂകരിക്കു​േമ്പാൾ പ്രധാനപ്പെട്ട അഞ്ച്​ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന്​ കേന്ദ്രം സംസ്​ഥാനങ്ങൾക്ക്​ നിർദേശം നൽകി. കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കുക, പരിശോധന കൂട്ടുക, രോഗികളെ പിന്തുടരുക, ചികിത്സിക്കുക, വാക്​സിനേഷൻ വേഗത്തിലാക്കുക എന്നീ നിർദേശങ്ങളാണ്​ കേന്ദ്രം നൽകിയത്​.

നിലവിലെ സാഹചര്യത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ വാക്​സിനേഷൻ അത്യാവശ്യമാണെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല വ്യക്​തമാക്കി. അതിനാൽ, സംസ്ഥാനങ്ങൾ വാക്​സിനേഷൻെറ വേഗത വർധിപ്പിച്ച് പരമാവധി ആളുകൾക്ക്​ കുത്തിവെപ്പ്​ നൽകണമെന്ന്​ അദ്ദേഹം പറഞ്ഞു.

നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ഡൽഹിയിലെ മാർക്കറ്റുകളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിതായി​ ഡൽഹി ഹൈകോടതി നിരീക്ഷിച്ച​തിന്​ പിന്നാലെയാണ്​ ഭല്ല കത്തയച്ചത്. നിയമലംഘകർക്കെതിരെ കർശന നടപടി കൈക്കൊള്ളണമെന്നും കടയുടമകളെ ബോധവത്​കരിക്കണമെന്നും കോടതി അധികൃതരോട്​ ആവശ്യപ്പെട്ടിരുന്നു.

രണ്ടാം കോവിഡ് തരംഗത്തിനിടെ നിരവധി സംസ്ഥാനങ്ങളിൽ കേസുകളിൽ ഗണ്യമായ വർധനവുണ്ടായതായി ആഭ്യന്തര സെക്രട്ടറി പറഞ്ഞു. വ്യാപനം തടയാൻ സംസ്​ഥാനങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സജീവമായ കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായപ്പോൾ, പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തുടങ്ങിയിട്ടുണ്ട്​.

നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ലഘൂകരിക്കുയോ ചെയ്യണം​. നിയന്ത്രണങ്ങൾ ഒഴിവാക്കു​േമ്പാൾ അഞ്ച്​ തന്ത്രങ്ങൾ പിന്തുടരൽ അത്യാവശ്യമാണ്​. കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കൽ, ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്, പ്രതിരോധ കുത്തിവെപ്പെടുക്കൽ​ എന്നിവയാണ്​ അവ.

കോവിഡ്​ വ്യാപനം തടയാൻ മാനദണ്ഡങ്ങൾ പാലിക്കൽ നിർബന്ധമാണ്​. മാസ്​കുകളുടെ നിർബന്ധിത ഉപയോഗം, കൈ ശുചിത്വം, സാമൂഹിക അകലം, ശരിയായ വായുസഞ്ചാരം എന്നിവ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ, ചില സംസ്​ഥാനങ്ങളിൽ ഇവ പാലിക്കുന്നതിൽ അശ്രദ്ധ വരുത്തിയിട്ടുണ്ട്​. അതിനാൽ അലംഭാവം കാണിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ഭല്ല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdowncovid19
News Summary - ‘Care must be taken when easing restrictions’; Center with five proposals for states
Next Story