Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

‘ശി​വ​ലിം​ഗ​ത്തി​ലി​രി​ക്കു​ന്ന തേ​ൾ’: ആ​ർ.​എ​സ്.​എ​സ്​ നേ​താ​വി​നെ പ​റ​യി​ല്ലെ​ന്ന്​ വി​നോ​ദ്​

text_fields
bookmark_border
‘ശി​വ​ലിം​ഗ​ത്തി​ലി​രി​ക്കു​ന്ന തേ​ൾ’:  ആ​ർ.​എ​സ്.​എ​സ്​ നേ​താ​വി​നെ  പ​റ​യി​ല്ലെ​ന്ന്​ വി​നോ​ദ്​
cancel

ന്യൂ​ഡ​ൽ​ഹി: ‘ശി​വ​ലിം​ഗ​ത്തി​ലി​രി​ക്കു​ന്ന തേ​ൾ’ എ​ന്ന് മോ​ദി​യെ വി​ളി​ച്ച ആ​ർ.​എ​സ്.​എ​സ് നേ​താ​വ് ആ​രാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യി​ല്ലെ​ന്ന്​ മ​ല​യാ​ളി​യാ​യ ഡ​ൽ​ഹി​യി​ലെ ‘കാ​ര​വ​ൻ’ മാ​ഗ​സി​ൻ എ​ക്സി​ക്യൂ​ട്ടി​വ് എ​ഡി​റ്റ​ർ വി​നോ​ദ്​ കെ. ​ജോ​സ്​ ഫേ​സ്​​ബു​ക്കി​ലും ട്വി​റ്റ​റി​ലും കു​റി​ച്ചു.

വി​നോ​ദി​നോ​ട്​ ആ​ർ.​എ​സ്.​എ​സ്​ നേ​താ​വ്​ പ​റ​ഞ്ഞ​താ​ണെ​ന്ന ശ​ശി ത​രൂ​രി​​​െൻറ പ​രാ​മ​ർ​ശ​ത്തെ തു​ട​ർ​ന്ന്​ ബി.​ജെ.​പി, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ത്തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ വി​നോ​ദ്​ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്. ഏ​ഴു വ​ർ​ഷം മു​മ്പ് കാ​ര​വ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച മോ​ദി​യെ​ക്കു​റി​ച്ചു​ള്ള ലേ​ഖ​ന​ത്തി​ൽ വ​ന്ന ഇൗ ​പ​രാ​മ​ർ​ശ​ത്തെ കു​റി​ച്ച്​ കേ​ന്ദ്ര നി​യ​മ മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​ അ​ട​ക്ക​മു​ള്ള​വ​ർ ഇ​​േ​പ്പാ​ൾ വി​മ​ർ​ശ​ന​മു​ന്ന​യി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്ന്​ വി​നോ​ദ്​ എ​ഴു​തി.

അ​ന്നി​ല്ലാ​ത്ത പ്ര​തി​ഷേ​ധം ഇ​പ്പോ​ൾ അ​തെ​ടു​ത്ത്​ ഉ​ദ്ധ​രി​ച്ച​പ്പോ​ൾ ഉ​ണ്ടാ​കേ​ണ്ട കാ​ര്യ​മി​ല്ല. ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഒ​രി​ക്ക​ലും ത​​​െൻറ അ​ജ്​​ഞാ​ത ഉ​റ​വി​ടം വെ​ളി​പ്പെ​ടു​ത്തി​ല്ല. മ​റ്റു പ​ല ആ​ർ.​എ​സ്.​എ​സ്​ നേ​താ​ക്ക​ളി​ൽ​നി​ന്നും ഇ​തേ പ്ര​യോ​ഗം കേ​ട്ട​തി​നാ​ൽ അ​തി​ന്​ പ്ര​സ​ക്തി​യു​മി​ല്ല. ഒ​രു കാ​ല​ത്ത്​ മോ​ദി​യു​ടെ വ​ലം കൈ​യാ​യി​രു​ന്ന മു​ൻ ഗു​ജ​റാ​ത്ത്​ ആ​ഭ്യ​ന്ത​ര മ​ന്ത്രി ഗൊ​ർ​ദാ​ൻ സ​ദാ​ഫി​യ ഇ​തേ പ്ര​യോ​ഗം പ​ര​സ്യ​മാ​യി ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും വി​നോ​ദ്​ ഒാ​ർ​മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoormalayalam newsCaravan editorVinod Jose
News Summary - Caravan editor Vinod Jose bats for Shashi Tharoor-India News
Next Story