Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്​ട്രയിൽ...

മഹാരാഷ്​ട്രയിൽ ആളുകൾക്കിടയിലേക്ക്​ കാർ ഇരച്ച്​ കയറി നാല്​ പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
മഹാരാഷ്​ട്രയിൽ ആളുകൾക്കിടയിലേക്ക്​ കാർ ഇരച്ച്​ കയറി നാല്​ പേർ കൊല്ലപ്പെട്ടു
cancel

താനെ: മഹാരാഷ്​ട്രയിൽ ബസ്​ കാത്തുനിന്ന ആൾക്കൂട്ടത്തിനിടയിലേക്ക്​ കാർ ഇരച്ച്​ കയറി നാല്​ പേർ കൊല്ലപ്പെട്ടു. അഞ്ച്​ പേർക്ക്​ പരിക്കേറ്റു. താനെ ജില്ലയിലെ ഷഹാനപൂരിൽ ശനിയാഴ്​ച രാവിലെയാണ്​ സംഭവമുണ്ടായത്​. സംഭവം നടന്നയുടൻ പരിക്കേറ്റവ​െര പൊലീസ്​ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാല്​ പേരും ആശുപത്രിയിൽവെച്ചാണ്​ മരിച്ചത്​. രാവിലെ ഏഴ്​ മണിയോടെ നാസിക്കിലേക്ക്​ ബസ്​ കാത്തു നിന്നവർക്കിടയിലേക്ക്​ കാർ ഇരച്ച്​ കയറിയതെന്ന്​ പൊലീസ്​ അറിയിച്ചു. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയതായും പൊലീസ്​ വ്യക്​തമാക്കി.

രണ്ട്​ ചെറിയ പെൺകുട്ടികൾക്കും ദമ്പതികൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്​. ഇവരെ വിദഗ്​ധ ചികിൽസക്കായി താനെ സിവിൽ ​ആശുപത്രിയിലേക്ക്​ മാറ്റി. സ്ഥലം എം.എൽ.എ സംഭവസ്ഥലം സന്ദർശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtrakerala newscar accidentmalayalam news
News Summary - Car Runs Over People Waiting For Bus In Maharashtra, 4 Killed-India news
Next Story