Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദസറ റാലിയിലേക്ക്​ കാർ ഇടിച്ചു കയറി നാലുപേർ മരിച്ചു; നിരവധി പേർക്ക്​ പരിക്ക്​

text_fields
bookmark_border
ദസറ റാലിയിലേക്ക്​ കാർ ഇടിച്ചു കയറി നാലുപേർ മരിച്ചു; നിരവധി പേർക്ക്​ പരിക്ക്​
cancel

റായ്​പൂർ: ഛത്തീസ്‌ഗഢിൽ ദസറ ആഘോഷങ്ങളുടെ ഭാഗമായ റാലിയിലേക്ക്​ കാർ ഇടിച്ചു കയറി നാല്​ പേർ മരിച്ചു. ജാഷ്​പുർ നഗറിലെ റാലിക്കിടെയാണ്​ സംഭവം. ജഷ്പൂർ പാത്തൽഗാവ് സ്വദേശി ഗൗരവ് അഗർവാളാ(21)ണ് മരിച്ചവരിൽ ഒരാൾ. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ നിരവധി പേർക്ക്​ പരിക്കേറ്റു.

16 പേർക്കെങ്കിലും ഗുരുതര പരിക്കേറ്റിട്ടുണ്ട്​. പാഥാൽഗാവോൺ സിവിൽ ആശുപത്രിയിലേക്കാണ്​ പരിക്കേറ്റവരെ എത്തിച്ചത്​.


അമിത വേഗത്തിലായിരുന്നു കാർ. ഡ്രൈവറെ പിടികൂടിയിട്ടുണ്ട്​. കഞ്ചാവും ലഹരി വസ്​തുക്കളും കാറിൽ നിന്ന്​ പിടിച്ചെടുത്തു. മധ്യപ്രദേശുകാരായ ബാബ്​ലു വിശ്വകർമ, ശിശപാൽ സാഹു എന്നിവരാണ്​ കാറിലുണ്ടായിരുന്നത്​.

റോഡിൽ ദുർഗ പ്രതിഷ്ഠയുമായി നീങ്ങുകയായിരുന്ന ജനക്കൂട്ടത്തിലേക്ക് എസ്.യു.വി അമിതവേഗം കയറി ഇറങ്ങുകയായിരുന്നു. സംഭവത്തിലെ പ്രതികൾ അറസ്റ്റിലായെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ട്വിറ്ററിൽ അറിയിച്ചു.




Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Car runs over Dussehra procession in Chhattisgarh's Jashpur; 3 dead
Next Story