പശുവിനെ രക്ഷിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്തു; ഭാഗവതിൻെറ അകമ്പടി വാഹനം മറിഞ്ഞു
text_fieldsന്യൂഡൽഹി: പശുവിനെ രക്ഷിക്കാനായി വെട്ടിച്ച ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിൻെറ അകമ്പടി വാഹനം മറിഞ്ഞ് ഒരാൾക്ക് പരിക്ക്.സി.ഐ.എസ്.എഫിൻെറ വാഹനമാണ് അപകടത്തിൽപ്പെട്ടത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലായിരുന്നു സംഭവം. വറോറക്കടുത്ത് റോഡിൻെറ മധ്യത്തിലുണ്ടായിരുന്ന പശുവിനെ ഇടിക്കാതിരിക്കാനായി വെട്ടിച്ച അകമ്പടി വാഹനമാണ് മറിഞ്ഞത്.
പശുവിനെ ഇടിക്കാതിരിക്കാനായി ശക്തമായി ബ്രേക്ക് ചെയ്തതാണ് വാഹനം മറിയാൻ കാരണമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് 5.15ഓടുകൂടി ചന്ദ്രപൂർ-നാഗ്പൂർ ദേശീയപാതയിലാണ് അപകടം. സെഡ് കാറ്റഗറി സുരക്ഷയുള്ള നേതാവാണ് മോഹൻ ഭാഗവത്.
ആറ് പേർ സഞ്ചരിച്ച എസ്.യു.വിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ സി.ഐ.എസ്.എഫ് ജവാനെ നാഗ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഹൻ ഭാഗവതിൻെറ വാഹനം കടന്നുപോയതിന് ശേഷമാണ് അകമ്പടി വാഹനം മറിഞ്ഞത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
