Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിവാഹസംഘം സഞ്ചരിച്ച...

വിവാഹസംഘം സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞ് വരൻ ഉൾപ്പെടെ ഒമ്പതുപേര്‍ മരിച്ചു

text_fields
bookmark_border
kota car accident
cancel

ജയ്പൂർ: രാജസ്ഥാനിൽ വിവാഹസംഘം സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞ് വരൻ ഉൾപ്പെടെ ഒമ്പതുപേര്‍ മരിച്ചു. ഞായറാഴ്ച രാവിലെ 8.30ന് രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് സംഭവം. ചമ്പൽ നദിയിലേക്ക് കാർ മറിഞ്ഞാണ് അപകടം.

ക്രെയിൻ ഉപയോഗിച്ച് കാർ പുഴയിൽ നിന്ന് ഉയർത്തിയെടുത്തു. ഏഴു മൃതദേഹങ്ങൾ കാറിനകത്ത് നിന്നും രണ്ട് മൃതദേഹങ്ങൾ നദിയിൽ നിന്നും കോട്ട മുനിസിപ്പൽ കോർപറേഷൻ രക്ഷാപ്രവർത്തകർ കണ്ടെടുത്തതായി പൊലീസ് സൂപ്രണ്ട് കേസർ സിങ് ഷെഖാവത്ത് പറഞ്ഞു.

ചൗത് കാ ബർവാഡയിൽ നിന്ന് ഉജ്ജയിനിലേക്ക് പോകുകയായിരുന്ന വിവാഹ സംഘമാണ് അപകടത്തിൽ പെട്ടത്. അപകടം നടന്നയുടൻ പൊലീസും അഗ്നിശമന സേയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

മൃതദേഹങ്ങൾ പോസ്റ്റമോർട്ടത്തിനയച്ചതായി അധികൃതർ അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സഹായം അനുവദിക്കുമെന്ന് ജില്ല കലക്ടർ ഹരിമോഹൻ മീണ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathcar accidentGroom Death
News Summary - car fell into river nine members of a wedding processions including groom, were killed in Kota, Rajasthan
Next Story