Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജമ്മു കശ്​മീരിൽ...

ജമ്മു കശ്​മീരിൽ കാറിനുള്ളിൽ സ്​ഫോടനം

text_fields
bookmark_border
Car-Explossion
cancel

ജമ്മു: ജമ്മു -ശ്രീനഗർ ഹൈവേയിൽ ഒാടിക്കൊണ്ടിരിക്കുന്ന കാറിനുള്ളിൽ സ്​ഫോടനം. ജമ്മു കശ്​മീരിലെ റാംബൻ ജില്ലയില ാണ്​ സംഭവം. അപകടത്തിൽ ആളപായങ്ങളൊന്നുമില്ല.

സ്വകാര്യ വാഹനത്തിനുള്ളിലാണ്​ സ്​ഫോടനം നടന്നതെന്ന്​ പൊലീസ ്​ അറിയിച്ചു. സ്​ഫോടനത്തിൻെറ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

ഡ്രൈവർ മാത്രമാണ്​ കാറിലുണ്ടായിരുന്നത്​. അപകടത്തിൽ നിന്ന്​ ഡ്രൈവർക്ക്​ രക്ഷപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും പൊലീസ്​ അറിയിച്ചു.

കാറിനുള്ളിലെ ഗ്യാസ്​ സിലിണ്ടർ ​െപാട്ടിത്തെറിച്ചാണ്​ സ്​ഫോടനം നടന്നതെന്നാണ്​ പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾക്ക്​ അവശിഷ്​ടങ്ങൾ ശാസ്​ത്രീയ പരിശോധനക്ക്​ വിധേയമാക്കണമെന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmircar explosionmalayalam news
News Summary - Car Explodes In Jammu And Kashmir's Ramban: Police -India News
Next Story