Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൂളഗിരിയിൽ കാറപകടം;...

സൂളഗിരിയിൽ കാറപകടം; മലയാളിയടക്കം രണ്ടു പേർ മരിച്ചു

text_fields
bookmark_border
Car-accident-death-14-07-2019
cancel
camera_alt??????????? ?????? ??.?? ?????

ബംഗളൂരു: ദേശീയപാതയിൽ ഹൊസൂരിനടുത്ത്​ സൂളഗിരിയിൽ കാറപകടത്തിൽ മലയാളി യുവാവടക്കം രണ്ടു പേർ മരിച്ചു. തിരുവനന്തപ ുരം മാർത്താണ്ഡം തക്കലെ സ്വദേശി എം.ബി. ഹരീഷ്​ (23), കമ്മനഹള്ളി കുള്ളപ്പ സർക്കിളിൽ താമസിക്കുന്ന സ്വദേശി പ്രഭു എന്നി വരാണ്​ മരിച്ചത്​. പരിക്കേറ്റ മൂന്നു പേരെ ​ഹൊസൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്​.

ബംഗളൂരുവിൽനിന്ന്​ കോയമ്പത്തൂരിലേക്കുള്ള യാത്രക്കിടെ ശനിയാഴ്​ച രാത്രി 12ഓടെയാണ്​ സംഭവം. സുഹൃത്തുക്കളായ അഞ്ചംഗ സംഘം സഞ്ചരിച്ച കാർ ലോറിയെ മറികടക്കുന്നതിനിടെ എതിർഭാഗത്തുനിന്ന്​ വന്ന ലോറി ഇടിച്ചാണ്​ അപകടം. സുവർണ കർണാടക കേരള സമാജം ഇൗസ്​റ്റ്​ സോൺ ചെയർമാൻ കെ.വി. ബാഹുലേയ​​െൻറ മകനാണ്​ ഹരീഷ്​. ബാഹുലേയൻ ഏറെ കാലമായി ബംഗളൂരു ഹെന്നൂരിലാണ്​ താമസം. കമ്മനഹള്ളിയിൽ പിതാവിനൊപ്പം ബിസിനസ്​ നടത്തുകയാണ്​ ഹരീഷ്​. മാതാവ്​: മിനി ബാഹുലേയൻ, സഹോദരി: ശക്തി

കായംകുളം സ്വദേശിനി ശാലിനിയാണ്​ പ്രഭുവിൻെറ ഭാര്യ. വിദ്യാർഥികളായ മഞ്​ജരി, അവിഷ്​ എന്നിവരാണ്​ മക്കൾ. ഇരുവരുടെയും മൃതദേഹം ഹൊസൂർ ഗവ. ആശുപത്രിയിലെ പോസ്​റ്റുമോർട്ടത്തിന്​ ശേഷം ബംഗളൂരുവിലെത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathcar accidentbengaluru accidentmalayalam newsindia news
News Summary - car accident in soolagiri; two died -india news
Next Story