മാണ്ഡ്യയിൽ കാറപകടം: നവദമ്പതികളടക്കം നാലു മലയാളികൾ മരിച്ചു
text_fieldsബംഗളൂരു: മൈസൂരു- ബംഗളൂരു ഹൈവേയിൽ കാറപകടത്തിൽ രണ്ട് മലയാളി ദമ്പതികൾ മരിച്ചു. നാല ുപേരും കണ്ണൂർ കൂത്തുപറമ്പ് സ്വദേശികളാണ്. പൂക്കോട് കുന്നപ്പാടി ബസാറിനടുത്ത ഈക്കി ലിശ്ശേരി ജയപ്രകാശ്- ദീപ ദമ്പതികളുടെ മകനായ ജയദീപ് (31), ഭാര്യ പൂക്കോട് കൃഷ്ണകൃപയിൽ വത്സൻ- പ്രജുല ദമ്പതികളുടെ മകൾ വി.ആർ. ജ്ഞാന തീർഥ (28), ജയദീപിെൻറ സുഹൃത്തും കോട്ടാംപൊയിൽ മേലേടത്ത് അശോകൻ - ഭാർഗവി ദമ്പതികളുടെ മകനുമായ സ്വദേശി കിരൺ (32), ഭാര്യ പന്നിയൂർ സാരിഗയിൽ രാജൻ- സജിത ദമ്പതികളുടെ മകൾ ജിൻസി (27) എന്നിവരാണ് മരണപ്പെട്ടത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടോടെ മാണ്ഡ്യ മദ്ദൂരിലാണ് അപകടം. പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട പെട്രോൾ ടാങ്കർ ലോറിയുടെ പിന്നിൽ കാർ ഇടിച്ചുകയറുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. സൗദിയിൽ മർച്ചൻറ് നേവി ഉദ്യോഗസ്ഥനായ ജയദീപ് രണ്ടുമാസത്തെ അവധിക്ക് നാട്ടിലെത്തിയതാണ്.
രണ്ടുവർഷം മുമ്പായിരുന്നു ജഞാന തീർഥയുമായുള്ള വിവാഹം. ഏഴാംമൈലിലെ ചിക്കൂസ് വിഡിയോ െസൻറർ ഉടമയായ കിരണും ചൊക്ലി യു.പി സ്കൂൾ സംസ്കൃതം അധ്യാപികയായ ജിൻസിയും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ടുമാസമേ ആയിട്ടൂള്ളൂ. ജയദീപിെൻറ കാറിൽ നാലുപേരും ചൊവ്വാഴ്ചയാണ് നാട്ടിൽനിന്ന് ബംഗളൂരുവിലേക്ക് തിരിച്ചത്. വ്യാഴാഴ്ച ബംഗളൂരുവിൽനിന്ന് മടങ്ങുന്നതിനിടെയാണ് അപകടം. മദ്ദൂർ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
