Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തമിഴ്നാട്ടിലെ തിരുപ്പൂരിൽ വാഹനാപകടം; അഞ്ച് മരണം, ഒരാളുടെ നില ഗുരുതരം
text_fieldsbookmark_border
തിരുപ്പൂർ: തമിഴ്നാട്ടിലെ തിരുപ്പൂരിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മരണം. ഒരാൾക്ക് പരിക്കേറ്റു. ചന്ദ്രശേഖർ (60), ഭാര്യ ചിത്ര (57), മൂന്ന് വയസുള്ള കുഞ്ഞ് അടക്കമുള്ളവരാണ് മരിച്ചത്.
മരിച്ചവർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഇതിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു. ഗുരുതര പരിക്കേറ്റയാളെ തിരുപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹോണ്ടാ സിറ്റി കാറും തമിഴ്നാട് ആർ.ടി.സി ബസും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടം. കാറിൽ ആറു പേരാണ് യാത്ര ചെയ്തിരുന്നത്. ചന്ദ്രശേഖരന്‍റെ അറുപതാം ജന്മദിനവുമായി ബന്ധപ്പെട്ട് നടത്തിയ യാത്രക്ക് ശേഷം തിരികെ വരുകയായിരുന്നു സംഘം.
അപകടത്തെ തുടർന്ന് കോയമ്പത്തൂർ -തിരിച്ചറിപ്പള്ള ദേശീയപാതയിൽ വാഹന ഗതാഗതം നാലു മണിക്കൂർ തടസപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

