Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ഞാൻ ​അന്നേ പറഞ്ഞു,...

'ഞാൻ ​അന്നേ പറഞ്ഞു, അയാൾ ഉറപ്പില്ലാത്തവനാണെന്ന്​'- സിധുവിനെത​ിരെ അമരീന്ദർ

text_fields
bookmark_border
marinder Singh
cancel

ചണ്ഡീഗഢ്​: പഞ്ചാബ്​ കോൺഗ്രസ്​ അധ്യക്ഷ സ്​ഥാനത്തു നിന്നും രാജിവെച്ച സിധുവിനെതിരെ ട്വീറ്റുമായി മുതിർന്ന കോൺഗ്രസ്​ നേതാവും മുൻ പഞ്ചാബ്​ മുഖ്യമന്ത്രിയുമായ അമരീന്ദർ സിങ്​. 'അയാൾ സ്​ഥിരതയില്ലാത്തവനും അതിർത്തി സംസ്​ഥാനമായ പഞ്ചാബിന്​ ഫിറ്റല്ലാത്ത ആളാണെന്നും ഞാൻ അന്നേ പറഞ്ഞു'വെന്നാണ്​ അമരീന്ദർ സിങ്​ ട്വീറ്റ്​ ചെയ്​തത്​.

അമരീന്ദർ മുഖ്യമന്ത്രി സ്​ഥാനം രാജിവെക്കാൻ പിന്നിൽ കളിച്ചത്​ സിധുവിന്‍റെ ​േനതൃത്വത്തിലുള്ള വിഭാഗമാണെന്ന്​ നേരത്തെ അമരീന്ദർ വിഭാഗം ആരോപിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാലു മന്ത്രിമാർ അടക്കം 40 എം.എൽ.എമാരാണ് ഹൈക്കമാൻഡിനെ സമീപിച്ചിരുന്നത്.

പഞ്ചാബ്​ രാഷ്​​ട്രീയ പ്രതിസന്ധിക്ക്​ അവസാനമാകുമെന്ന് കണ്ടായിരുന്നു​ അമരീന്ദർ സിംഗ്​ വിഭാഗം ഉയർത്തിയ കടുത്ത എതിർപ്പ് അവഗണിച്ച്​ ​സിധുവിനെ പി.സി.സി അധ്യക്ഷനാക്കി ഹൈക്കമാൻഡ് മാസങ്ങൾക്ക്​ മുന്നെ ഉത്തരവിട്ടിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navjot singh sidhuAmarinder Singh
News Summary - Capt.Amarinder Singh tweet against navjot singh sidhu
Next Story