ബാരാമതി വിമാനപകടം: അന്ന് വിമാനം പറത്തേണ്ടിയിരുന്നത് മറ്റൊരു പൈലറ്റ്; ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതിനെ തുടർന്ന് ആ ദൗത്യം സുമിത് കപൂറിനെ ഏൽപ്പിച്ചു, പിന്നീട് മരണത്തിലേക്ക്
text_fieldsമഹാരാഷ്ട്ര: ബാരാമതിയിൽ വിമാനം തകർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനൊപ്പം കൊല്ലപ്പെട്ട അഞ്ച് പേരിൽ ഒരാളാണ് പൈലറ്റ് കാപ്റ്റൻ സുമിത് കപൂർ. അപ്രതീക്ഷിതമായാണ് സുമിതിനെ ദുരന്തം കവർന്നെടുത്തതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. സംഭവ ദിസവം വിമാനം പറത്തേണ്ടിയിരുന്നത് മറ്റൊരു പൈലറ്റായിരുന്നു. എന്നാൽ അദ്ദേഹത്തിന്‍റെ വാഹനം ട്രാഫിക് ബ്ലോക്കിൽ പെട്ടതിനെ തുടർന്ന് സുമിത് കപൂറിനെ നിയോഗിക്കുകയായിരുന്നു, അത് അവസാന യാത്രയാവുകയും ചെയ്തു.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹോങ്കോങിൽ നിന്ന് തിരിച്ചെത്തിയ സുമിതിനെ അപകടത്തിന് ഏതാനും മണിക്കൂറുകൾ മുമ്പാണ് വിമാനം പറത്താൻ നിയോഗിച്ചത്. തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെുക്കുന്നതിന് മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പറക്കുകയായിരുന്നു അജിത് പവാർ.
രാവിലെ എട്ട് മണിയോടെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.എസ്.ആർ വെഞ്ച്വേഴ്സ് എന്ന കമ്പനിയുടെ ലീർജെറ്റ് 45 എന്ന വിമാനത്തിലാണ് ഇവർ യാത്ര ആരംഭിച്ചത്. 8.45 ഓടെ വിമാനം ബരാമതിയിൽ ലാന്‍റ് ചെയ്യുന്നതിനിടെ തകർന്നു വീഴുകയായിരുന്നു. വീഴ്ചയിൽ വിമാനത്തിന് തീ പിടിക്കുകയും സുമിത് കപൂറും സഹ പൈലറ്റും സുരക്ഷാ ഉദ്യോഗസ്ഥരും അജിത് പവാറും ഉൾപ്പെടെ ആറു പേർ കൊല്ലപ്പെടുകയും ചെയ്തു.
ദൃശ്യപരത കുറവായതിനാൽ വിമാനം ഇടിച്ചിറക്കുന്നതിനുള്ള പൈലറ്റിന്‍റെ കണക്ക് കൂട്ടൽ പിഴച്ചതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. അടിയന്തര ഘട്ടങ്ങളിൽ നടത്തേണ്ട മേയ് ഡേ കാളുകളും പൈലറ്റിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

