പഞ്ചാബിൽ ക്യാപ്റ്റനുണ്ട്, പക്ഷേ, സിദ്ദു എവിടെ?
text_fields2014 ലെ മോദി തരംഗത്തിൽ തകർന്നടിഞ്ഞ കോൺഗ്രസിന് രാജ്യത്ത് തിരിച്ചുവരാനാകുമെന്ന് പ് രതീക്ഷ നൽകിയ സംസ്ഥാനമാണ് പഞ്ചാബ്. കോൺഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി സ്വപ്നത്തിന് പ് രഹരമേൽപിച്ച് 2017ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 117 സീറ്റിൽ 77ഉം നേടി ക്യാപ്റ്റൻ അമരീ ന്ദർ സിങ്ങിെൻറ നേതൃത്വത്തിൽ കോൺഗ്രസ് ഭരണം പിടിച്ച് മാനം കാത്തു.
ബി.ജെ.പി വിട്ട് കോ ൺഗ്രസിലെത്തിയ മുൻ ക്രിക്കറ്റ് താരം നവജോത് സിങ് സിദ്ദുവായിരുന്നു അന്ന് തെരഞ്ഞെടു പ്പിലെ താരം. അളന്ന് മുറിച്ചുള്ള ആക്രമണവും തമാശ നിറഞ്ഞ പ്രസംഗവുമായി നിയമസഭ തെരഞ് ഞെടുപ്പ് പ്രചാരണം സിദ്ദു െകാഴുപ്പിച്ചു. എന്നാൽ, 2019ലെ തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിനുകളിൽ സിദ്ദുവിനെ കാണാനില്ല. പഞ്ചാബിലെ പ്രധാന ചർച്ചയും ഇപ്പോൾ അതുതന്നെ. മാർച്ച് 14നു ശേഷം സിദ്ദു ഇതുവരെ കോൺഗ്രസിെൻറ ഒരുപരിപാടിയിലും പെങ്കടുത്തിട്ടില്ല. പാർട്ടിയിലെ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനാവുന്ന ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന് സിദ്ദുവിനെ മാത്രം മെരുക്കാനായിട്ടില്ല.
ബാലാകോട്ട് വ്യോമാക്രമണത്തിൽ കേന്ദ്രസർക്കാർ അവകാശവാദത്തെ പരിഹസിച്ച് സിദ്ദു രംഗത്തുവന്നത് വിവാദമായിരുന്നു. ‘നിങ്ങൾ പിഴുതെടുത്തതു ഭീകരവാദികളെയോ മരങ്ങളെയോ’, ‘തെരഞ്ഞെടുപ്പു തന്ത്രമായിരുന്നോ’ തുടങ്ങി സിദ്ദുവിെൻറ ട്വീറ്റുകൾ ബി.ജെ.പി പ്രചാരണയുധമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും കർതാർപുർ ഇടനാഴിയുടെ പാകിസ്താൻ ഭാഗത്തിലെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാൻ പോയതു സംബന്ധിച്ചും സിദ്ദുവും അമരീന്ദറും കൊമ്പുകോർത്തിരുന്നു. അതേസമയം, ഭാര്യക്ക് സീറ്റ് ലഭിക്കാത്തതാണ് സിദ്ദുവിെൻറ പിൻമാറ്റത്തിന് കാരണെമന്നും ആരോപണമുണ്ട്.
13 ലോക്സഭ സീറ്റുള്ള പഞ്ചാബിൽ കോൺഗ്രസിന് മൂന്ന്, ശിരോമണി അകാലിദളിന് നാല്, ആം ആദ്മി പാർട്ടിക്ക് നാല്, ബി.ജെ.പിക്ക് രണ്ട് എന്നിങ്ങനെയാണ് 2014 ൽ ലഭിച്ചത്. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഒരു സീറ്റ് കോൺഗ്രസ് പിടിച്ചെടുത്തു. മൂന്ന് സീറ്റ് മാത്രമാണ് നേടിയതെങ്കിലും 33.2 ശതമാനം വോട്ടുവിഹിതവുമായി കോണ്‍ഗ്രസായിരുന്നു ശക്തർ. 26.4 ശതമാനം വോട്ട് അകാലിദളും 24.5 ശതമാനം വോട്ട് ആം ആദ്മി പാര്‍ട്ടിയും നേടി. 8.8 ശതമാനമായിരുന്നു ബി.ജെ.പി വോട്ട് വിഹിതം. ബി.എസ്.പിക്ക് 1.9 ശതമാനവും. ശിരോമണി അകാലിദൾ ആയിരുന്നു സംസ്ഥാനത്ത് കോൺഗ്രസിെൻറ മുഖ്യഎതിരാളി. ഡൽഹിക്ക് പിന്നാലെ പഞ്ചാബിലും ശക്തമായ സാന്നിധ്യവുമായി 2014 ൽ ആം ആദ്മി പാർട്ടി രംഗത്തുവന്നു. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ നാല് സീറ്റുകൾ നേടാൻ അവർക്കായി. തുടർന്ന് നടന്ന നിയമ സഭ തെരഞ്ഞെടുപ്പിൽ 20 സീറ്റ് നേടി മുഖ്യ പ്രതിപക്ഷവുമായി. 10 വർഷം സംസ്ഥാനം ഭരിച്ച ശിേരാമണി അകാലിദൾ 14 സീറ്റിലേക്കൊതുങ്ങി. അകാലിദളിെൻറ തണലിൽ നിലനിൽക്കുന്ന ബി.ജെ.പിക്ക് മൂന്ന് സീറ്റ് മാത്രമാണ് നേടാനായത്.
കൃഷിതന്നെ മുഖ്യം
ലോക്സഭയിൽ ഇക്കുറി ചുരുങ്ങിയത് 10 സീറ്റ് നേടുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. പാക്കിസ്താനുമായും ജമ്മു-കശ്മീരുമായും അതിർത്തി പങ്കിടുന്ന സംസ്ഥാനമാണെങ്കിലും പുൽവാമയും ബാലാക്കോട്ടും സംസ്ഥാനത്ത് ഏറെ ചർച്ചയായിട്ടില്ല. കൃഷി തന്നെയാണ് മുഖ്യ വിഷയം. അമരീന്ദർ സിങ് സർക്കാർ നടപ്പാക്കിയ ചില പദ്ധതികൾ പാർട്ടിയുടെ ജനകീയത വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ, പ്രധാന പ്രതിപക്ഷമായ ആം ആദ്മി പാർട്ടിയിലും ശിരോമണി അകാലിദളിലും ആഭ്യന്തര കലഹം രൂക്ഷമായതും കോൺഗ്രസിന് മുതൽ കൂട്ടാവും.
കോൺഗ്രസുമായി ആം ആദ്മി പാർട്ടി സഖ്യശ്രമം നടത്തിയെങ്കിലും അമരീന്ദർ സിങ് അടുപ്പിച്ചിട്ടില്ല. ശിരോമണി അകാലിദളിെൻറ മുതിര്‍ന്ന നോതാക്കള്‍ ചേര്‍ന്ന് പുതുതായി രൂപവത്കരിച്ച ശിരോമണി അകാലിദള്‍ (തക്സലി) എന്ന പാര്‍ട്ടിയുമായും ആം ആദ്മി പാര്‍ട്ടി സഖ്യശ്രമം നടത്തുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ അധ്യക്ഷനുമായ സുഖ്ബിര്‍ സിങ് ബാദലുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടത്. ബി.എസ്.പി പിന്തുണയോടെ മഹാസഖ്യം മാതൃകയില്‍ പഞ്ചാബ് ഡെമോക്രാറ്റിക് അലയൻസും(പി.ഡി.എ) രൂപം കൊണ്ടു. ആം ആദ്മി പാര്‍ട്ടിയിലേയും ശിരോമണി അകാലിദളിലേയും വിമതരാണ് പി.ഡി.എയിലെ പ്രമുഖര്‍. ആം ആദ്മി പാർട്ടിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പാട്യാല എം.പി ധരംവീര ഗാന്ധി പഞ്ചാബ് മഞ്ചെന്ന പുതിയ പാര്‍ട്ടി രൂപവത്കരിച്ച് പി.ഡി.എയുടെ ഒപ്പമുണ്ട്. കൂടാതെ, കെജ്രിവാളിനെതിരെ പാര്‍ട്ടിയില്‍ കലാപം നടത്തിയ സുഖ്പാല്‍സിങ് ഖൈറ ആം ആദ്മി പാർട്ടിയിലെ ആറു വിമത എം.എൽ.എമാരെയും കൂടെ കൂട്ടി പഞ്ചാബ് ഏകതാപാര്ട്ടിയും രൂപവത്കരിച്ചിട്ടുണ്ട്. ഇവരുടേയെല്ലാം സാന്നിധ്യം പ്രതിപക്ഷ വോട്ടുകൾ ഭിന്നിക്കാനിടയാക്കുെമന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. അവസാന ഘട്ടമായ മെയ് 19നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ്.
അതുകൊണ്ടുതന്നെ സീറ്റ് വിഭജനമടക്കമുള്ള നടപടികൾ സംസ്ഥാനത്ത് പൂർത്തിയാകുന്നതേയുള്ളൂ. അകാലിദൾ-ബി.ജെ.പി സഖ്യം 10ഉം മൂന്നും സീറ്റുകളിലായി മത്സരിക്കാൻ ധാരണയിലെത്തിയിട്ടുണ്ട്. ഇതിനെല്ലാമിടയിൽ സിദ്ദുവിനെ മെരുക്കി മുന്നോട്ടു പോകുന്നതിൽ ക്യാപ്റ്റെൻറ മെയ്്വഴക്കം എങ്ങനെയെന്ന് സാകൂതം നോക്കുകയാണ് പഞ്ചാബുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
