Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിലേക്ക്​...

ഇന്ത്യയിലേക്ക്​ മടങ്ങാൻ സുരക്ഷാ ഭീഷണിയുണ്ടെന്ന്​ നീരവ്​ മോദി

text_fields
bookmark_border
ഇന്ത്യയിലേക്ക്​ മടങ്ങാൻ സുരക്ഷാ ഭീഷണിയുണ്ടെന്ന്​ നീരവ്​ മോദി
cancel

മുംബൈ: തനിക്കെതിരായ ​ കേസ്​ രാഷ്​ട്രീയവത്​കരിച്ചതിനാൽ ഇന്ത്യയിലേക്ക്​ മടങ്ങാൻ സുരക്ഷാ ഭീഷണിയുണ്ടെന്ന്​ പഞ ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദി. വിദേശത്ത്​ ഒളിവിൽ കഴിയുന്ന നീരവിന്​​ വേണ്ടി അഭി ഭാഷകനാണ്​ മുംബൈ പ്രത്യേക കോടതി മുമ്പാകെ ഇങ്ങനെ ബോധിപ്പിച്ചത്​.

സാമ്പത്തിക തട്ടിപ്പ്​ കേസിലെ പിടികിട്ടാപ്പുള്ളികൾക്കെതിരായ ‘ഫ്യൂജിറ്റിവ്​ ഇക്ക​ണോമിക്​ ഒഫൻഡേഴ്​സ്​ ആക്​ട്​’, കള്ളപ്പണം വെളുപ്പിക്കൽ നിയമം എന്നിവ പ്രകാരമാണ്​ നീരവ്​ മോദിക്കെതിരായ കേസ്​. ചില രാഷ്​ട്രീയക്കാർ തന്നെ മുൻധാരണയോടെ കുറ്റവാളിയായി മുദ്രകുത്തിയെന്നും പ്രതിഷേധങ്ങളിൽ ത​​​െൻറ കോലം കത്തി​െച്ചന്നും ജീവന്​ ഭീഷണിയുണ്ടെന്നും കേസ്​ ചിലർ രാഷ്​ട്രീയ നേട്ടങ്ങൾക്ക്​ ഉപയോഗിക്കുകയാണെന്നും അഭിഭാഷകൻ മുഖേന കോടതിയിൽ സമർപ്പിച്ച മറുപടിയിൽ നീരവ്​ പറഞ്ഞു.

കേസിൽ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ ​ നൽകിയ നോട്ടീസുകൾക്ക്​ കൃത്യമായി മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, നീരവ്​ മൂന്നു​ തവണ നൽകിയ നോട്ടീസുകളോട്​ പ്രതികരിച്ചില്ലെന്നാണ്​ എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ ആരോപിക്കുന്നത്​.
നീരവ്​ മോദി പഞ്ചാബ്​ നാഷനൽ ബാങ്കിനെ കബളിപ്പിച്ച്​ 14,000​ ​േകാടിയുടെ തട്ടിപ്പ്​ നടത്തിയെന്നാണ്​ സി.ബി.​െഎ രജിസ്​റ്റർ ചെയ്​ത കേസ്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:returnNirav Modisafety concernscase politics
News Summary - Can't return due to safety concerns- India news
Next Story