െഎശ്വര്യയുമൊത്ത് ഇനിയും തുടരാനാകില്ല -തേജ് പ്രതാപ് യാദവ്
text_fieldsപട്ന: ഭാര്യയുമൊത്ത് ഇനിയും തുടരാനാകില്ലെന്ന് ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിെൻറ മൂത്തമകൻ തേജ് പ്രതാപ് യാദവ്. ഭാര്യ ഐശ്വര്യ റായിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നത് സ്ഥിരീകരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറു മാസം മുമ്പാണ് തേജ് പ്രതാപിെൻറ ആര്‍ഭാടവിവാഹം നടന്നത്. മുൻ മന്ത്രിയും ആർ.ജെ.ഡി നേതാവുമായ ചന്ദ്രിക റായ് എം.എൽ.എയുടെ മകളും ബിഹാർ മുൻ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ കൊച്ചുമകളുമായ ഐശ്വര്യ റായിയായിരുന്നു വധു.
‘ഞങ്ങൾ വിവാഹ മോചിതരാകുന്നുവെന്നത് ശരിയാണ്. ഞാൻ ഉത്തര ധ്രുവത്തിലും അവർ ദക്ഷിണ ധ്രുവത്തിലുമാണ് ജീവിക്കുന്നത്. മാതാപിതാക്കളുടെ മുന്നിൽ വച്ച് പലതവണ വഴക്ക് കൂടേണ്ടിവന്നു. ഇനിയും അവരോടൊപ്പം കഴിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അസന്തുഷ്ടിയും സമ്മർദവുമില്ലാതെ ഒരു നിമിഷം പോലും ഇൗ ആറുമാസത്തിനിടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല’ - തേജ് പ്രതാപ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
