Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസര്‍ക്കാര്‍ നയങ്ങളെ...

സര്‍ക്കാര്‍ നയങ്ങളെ എതിര്‍ക്കുന്നതിന്​​ ജയിലില്‍ അടക്കാനാകില്ല; ദിശയുടെ ജാമ്യത്തിൽ കോടതി

text_fields
bookmark_border
Disha Ravi
cancel

ന്യൂഡൽഹി: വാട്‌സ്ആപ്​ ഗ്രൂപ്പുണ്ടാക്കുന്നതോ നിര്‍ദോഷമായ ടൂള്‍ കിറ്റി​‍െൻറ എഡിറ്ററാവുന്നതോ തെറ്റല്ലെന്ന്​ ​ഡൽഹി കോടതി. ജനാധിപത്യ രാജ്യത്ത്​ ജനങ്ങൾ സർക്കാറി​‍െൻറ മനസ്സാക്ഷി സൂക്ഷിപ്പുകാരാണ്​. സർക്കാർ നയങ്ങളോട്​ വിയോജിപ്പുണ്ടെന്ന ഒറ്റക്കാരണത്താൽ അവരെ ജയിലിലടക്കാനാവില്ല. സർക്കാറി​‍െൻറ ദുരഭിമാനത്തിന്​ മുറിവേറ്റിട്ടു​െണ്ടങ്കിൽ എടുത്ത്​ പ്രയോഗിക്കാവുന്ന കുറ്റമല്ല രാജ്യദ്രോഹമെന്നും പട്യാല അഡീഷനൽ സെഷൻസ്​ കോടതി പൊലീസിനെ ഓർമിപ്പിച്ചു.

കർഷക പ്ര​ക്ഷോഭത്തെ പിന്തുണക്കുന്ന ടൂൾകിറ്റ്​ കേസുമായി ബന്ധപ്പട്ട്​ ഡൽഹി പൊലീസ്​ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്​റ്റു ചെയ്​ത യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ്​ ജഡ്ജി ധർമേന്ദർ റാണ കടുത്ത ഭാഷയിൽ പൊലീസിനെ വിമർശിച്ചത്​.

പൊലീസ് ആരോപിക്കുന്ന പോയറ്റിക് ജസ്​റ്റിസ് ഫൗണ്ടേഷന്‍ എന്ന സംഘടനയുമായുള്ള ടൂള്‍ കിറ്റി​െൻറ ബന്ധത്തിന് വ്യക്തമായ തെളിവുകളില്ല. പറയപ്പെടുന്ന ടൂൾകിറ്റിൽ അക്രമത്തിനുള്ള ഒരു ആഹ്വാനവുമില്ല. ഇന്ത്യന്‍ എംബസികള്‍ക്കു നേരെ ആക്രമണത്തിന് ആഹ്വാനം നല്‍കിയെന്നാണ് ആരോപിക്കുന്നത്. എന്നാല്‍, അത്തരത്തില്‍ ഒരു സംഭവവും നടന്നിട്ടില്ല. ദിശയുടെ വ്യക്തി സ്വാതന്ത്ര്യം നിരോധിക്കാന്‍ മാത്രം തെളിവുകളൊന്നും ​െപാലീസിന് ഹാജരാക്കാനായിട്ടില്ല.

ജനാധിപത്യ രാജ്യത്ത് പൗരന്മാര്‍ക്ക് ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധമുണ്ടായിരിക്കും. വിയോജിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണ്​. അവധാനതയും ബോധവുള്ള പൗരസമൂഹം ആരോഗ്യകരവും ജാഗ്രതയുമുള്ള ജനാധിപത്യത്തി​‍െൻറ അടയാളമാണ്​.

ഒരു വിഷയത്തില്‍ ആഗോള അഭിപ്രായം തേടുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തി​െൻറ ഭാഗം തന്നെയാണ്. ആശയ വിനിമയത്തിന് ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളില്ല. നിയമത്തി​െൻറ അനുവദനീയ പരിമിതികള്‍ക്ക് ഉള്ളില്‍ നിന്ന് പൗരന് ആശയ വിനിമയം നടത്താനുള്ള മൗലിക അവകാശം ഉണ്ടെന്നും നിർണായകമായ വിധിയിൽ കോടതി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi courtdisha ravi
News Summary - Can't jail people for disagreeing with govts: What court said while granting bail to Disha Ravi in 'toolkit' case
Next Story