Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസം ഖാൻ മാപ്പ്​ ചോദിച്ചാലും എനിക്ക്​ ക്ഷമിക്കാൻ കഴിയില്ല -രമാദേവി

text_fields
bookmark_border
Uma-devi-and-Azam-khan-27.07.2019
cancel

ന്യൂഡൽഹി: തനിക്കെതിരെ മോശം പരാമർശം നടത്തിയ എസ്​.പി എം.പി അസം ഖാനോട്​ ക്ഷമിക്കാനാവില്ലെന്ന്​ ബി.ജെ.പി എം.പിയു ം ഡെപ്യൂട്ടി സ്​പീക്കറുമായ രമാ ദേവി. അസം ഖാൻ ഖേദം പ്രകടനം നടത്തിയാൽ പോലും താൻ ക്ഷമിക്കാൻ ഒരുക്കമല്ലെന്ന്​ അവർ വ്യക്തമാക്കി. മോശം പരമാർശം നടത്തുകയും പിന്നീട്​ അതിൽ​ ഖേദപ്രകടനം നടത്താതിരിക്കുകയും ചെയ്​തതിലൂടെ അസം ഖാൻ സ ഭാധ്യക്ഷൻെറ ചെയറിനെ രണ്ട്​ തവണ അപമാനിച്ചുവെന്നും രമാദേവി ആരോപിച്ചു.

തനിക്ക്​ ശക്തമായ മറുപടി നൽകാമായിരുന്നു. പക്ഷെ താനിരുന്ന കസേരയോടുള്ള ബഹുമാനം കൊണ്ട്​ അത്​ ചെയ്​തില്ല. എല്ലാ പുരുഷൻമാർക്കും അമ്മയും സഹോദരിയും മകളും ഭാര്യയുമൊക്കെ ഉണ്ടാവും. അസം ഖാൻെറ പരാമർശം സ്​ത്രീകളെ മാത്രമല്ല, പുരുഷൻമാരു​െട അന്തസിനേയും വേദനിപ്പിക്കും. തൻെറ മണ്ഡലത്തിലുള്ളവർ തന്നിൽ വിശ്വാസമർപ്പിച്ചാണ്​​ വിജയിപ്പിച്ചത്​. അസം ഖാനെ പൊലൊരാ​ളെ നേരിടാനുള്ള ശക്തി തനിക്കുണ്ടെന്നും രമാ ദേവി വ്യക്തമാക്കി.

മുത്തലാഖ്​ ബില്ലിൻമേലുള്ള ചർച്ചക്കിടെയാണ്​ അസംഖാൻ രമാദേവിയോട്​ ലൈംഗിക ചുവയോടെ സംസാരിച്ചത്​. രമാദേവിയായിരുന്നു സഭ നിയന്ത്രിച്ചിരുന്നത്​. ബി.ജെ.പി എം.പിമാരെ നോക്കി സംസാരിച്ച അസം ഖാനോട്​ സ്​പീക്കറുടെ ചെയറി​േലക്ക്​ നോക്കി സംസാരിക്കാൻ രമാദേവി ആവശ്യപ്പെട്ടപ്പോൾ ‘എനിക്ക് നിങ്ങളുടെ കണ്ണുകളില്‍ ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നു’ എന്നായിരുന്നു അസംഖാൻെറ മറുപടി. സഭയില്‍ ഇങ്ങിനെയല്ല സംസാരിക്കേണ്ടതെന്നും അസംഖാനെതിരെ നടപടി സ്വീകരിക്കണമെന്നും രമാ ദേവി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അസം ഖാന്‍ മുന്‍പും സ്ത്രീകള്‍ക്കെതിരെ മോശം പ്രസ്താവന നടത്തി വിവാദം സൃഷ്​ടിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടിയും എതിര്‍ സ്ഥാനാര്‍ഥിയുമായിരുന്ന ജയപ്രദക്കെതിരെ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Can't Forgive Azam Khan Even If He Apologises, Says Rama Devi -india news
Next Story