Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനളിനിയുടെ പരോൾ ഇനിയും ...

നളിനിയുടെ പരോൾ ഇനിയും നീട്ടാനാവില്ലെന്ന്​ മദ്രാസ്​ ഹൈകോടതി

text_fields
bookmark_border
നളിനിയുടെ പരോൾ ഇനിയും നീട്ടാനാവില്ലെന്ന്​ മദ്രാസ്​ ഹൈകോടതി
cancel

ചെ​ന്നൈ: രാ​ജീ​വ്​ ഗാ​ന്ധി വ​ധ​ക്കേ​സി​ലെ ജീ​വ​പ​ര്യ​ന്തം ത​ട​വു​കാ​രി​യാ​യ ന​ളി​നി​യു​ടെ പ​രോ​ൾ ര​ണ്ടാം ത​വ​ണ​യും നീ​ട്ടാ​ൻ മ​ദ്രാ​സ്​ ഹൈ​കോ​ട​തി വി​സ​മ​തി​ച്ചു. 28 വ​ർ​ഷ​മാ​യി വെ​ല്ലൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ത​ട ​വി​ൽ ക​ഴി​യു​ന്ന ന​ളി​നി ത​​െൻറ മ​ക​ളു​ടെ വി​വാ​ഹാ​വ​ശ്യാ​ർ​ഥ​മാ​ണ്​ പ​രോ​ളി​ലി​റ​ങ്ങി​യ​ത്.

ജൂ​ലൈ അ​ഞ്ചി​നാ​ണ്​ ഹൈ​കോ​ട​തി ഒ​രു മാ​സ​ക്കാ​ല​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ച്​ ഉ​ത്ത​ര​വി​ട്ട​ത്. ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​ക്കി ജൂ​ലൈ 25ന്​ ​പ​രോ​ളി​ലി​റ​ങ്ങി​യ ന​ളി​നി​ക്ക്​ മൂ​ന്നാ​ഴ്​​ച വീ​ണ്ടും പ​രോ​ൾ നീ​ട്ടി ഹൈ​കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇൗ ​നി​ല​യി​ലാ​ണ്​ ര​ണ്ടാം​ത​വ​ണ​യും ന​ളി​നി പ​രോ​ൾ നീ​ട്ട​ൽ ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ൾ ഇ​നി​യും പൂ​ർ​ത്തി​യാ​ക്കാ​ത്ത​നി​ല​യി​ൽ ഒ​ക്​​ടോ​ബ​ർ 15 വ​രെ പ​രോ​ൾ നീ​ട്ട​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. ഇ​ത്​ പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗം ശ​ക്തി​യാ​യി എ​തി​ർ​ത്തു. ഹ​ര​ജി ഹൈ​കോ​ട​തി നി​രാ​ക​രി​ച്ചു. സെ​പ്​​റ്റം​ബ​ർ15​ന്​ വൈ​കീ​ട്ട്​ ആ​റു​മ​ണി​യോ​ടെ​ ന​ളി​നി​യു​ടെ പ​രോ​ൾ കാ​ലാ​വ​ധി തീ​രും.

Show Full Article
TAGS:nalini rajeev gandhi india news malayalam news 
Next Story