Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Captain Amarinder Singh
cancel
Homechevron_rightNewschevron_rightIndiachevron_right'അപമാനം സഹിച്ച്...

'അപമാനം സഹിച്ച് തുടരാനാവില്ല'; മുഖ്യമ​ന്ത്രി അമരീന്ദർ സിങ്​ രാജിവെച്ചേക്കും

text_fields
bookmark_border

ന്യൂഡൽഹി: പഞ്ചാബ്​ മുഖ്യമന്ത്രി ക്യാപ്​റ്റൻ അമരീന്ദർ സിങ്​ രാജിവെച്ചേക്കും. കോൺഗ്രസ്​ അധ്യക്ഷ ​േസാണിയ ഗാന്ധിയുമായി അമരീന്ദർ കൂടിക്കാഴ്ച നടത്തിയിരുന്നു. 'ഇത്രയും അപമാനങ്ങൾ സഹിച്ച് പാർട്ടിയിൽ തുടരാനാവില്ല' എന്ന്​ സോണിയയെ അമരീന്ദർ അറിയിച്ചതായാണ്​ വിവരം. അതേസമയം, പഞ്ചാബ്​ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തതോടെ മാറിനിൽക്കാൻ അമരീന്ദറിനോട്​ ഹൈക്കമാൻഡ്​ നിർദേശിച്ചതായാണ്​ സൂചന.

അമരീന്ദറിന്‍റെ മുഖ്യമന്ത്രി സ്​ഥാനവുമായി ബന്ധപ്പെട്ട്​ 40 എം.എൽ.എമാർ ഹൈക്കമാൻഡിന്​ കത്ത്​ നൽകിയിരുന്നു. ശനിയാഴ്ച വൈകിട്ട്​ കോൺഗ്രസ്​ എം.എൽ.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്​. നിർണായക നിയമസഭ കക്ഷി യോഗത്തിൽ അമരീന്ദറിന്‍റെ രാജിയുമായി ബന്ധ​െപ്പട്ട്​ തീരുമാനമുണ്ടാകുമെന്നാണ്​ വിവരം.

നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തതിനാൽ സംസ്​ഥാനത്ത്​ ശക്തമായ നേതൃത്വ മാറ്റത്തിനും ഈ യോഗം കാരണമായേക്കും.

'ഇത്തരത്തിലുള്ള അപമാനം സഹിച്ച്​ മതിയായി, മൂന്നാം തവണയാണ്​ ഇത്​ സംഭവിക്കുന്നത്​. ഇത്തരം അപമാനങ്ങൾ സഹിച്ച്​ ഇനിയും പാർട്ടിയിൽ തുടരാനാകില്ല' -അമരീന്ദർ സോണിയയെ അറിയിച്ചതായി അടുത്ത വൃത്തങ്ങൾ പറയുന്നു.

നിരവധി ​എം.എൽ.എമാർ അമരീന്ദറിന്‍റെ മാറ്റം ആവശ്യപ്പെട്ട്​ നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. പുതിയ നേതൃത്വം സംസ്​ഥാനത്ത്​ വേണമെന്നാണ്​ ആവശ്യം. കൂടാതെ നവ്​ജ്യോത്​ സിങ്​ സിദ്ദുവും അമരീന്ദറിനെതിരെ പടയൊരുക്കം നടത്തിയിരുന്നു.

സുനിൽ ജാക്കർ, മുൻ പഞ്ചാബ്​ കോൺഗ്രസ്​ ​തലവൻ പ്രതാപ്​ സിങ്​ ബജ്​വ, രവ്​നീത്​ സിങ്​ ബിട്ടു തുടങ്ങിയ പേരുകളാണ് പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി സ്​ഥാനത്തേക്ക്​ ഉയർന്നുകേൾക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sonia GandhiAmarinder SinghPunjab Congress
News Summary - Cant Continue With Such Humiliation Captain Amarinder Singh Tells Sonia Gandhi
Next Story