Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവർഗീയ പാർട്ടിയുമായി...

വർഗീയ പാർട്ടിയുമായി സഖ്യമില്ല; രാഷ്​ട്രീയം വിടേണ്ടി വന്നാലും ബി.ജെ.പിക്കൊപ്പം പോവില്ല -മായാവതി

text_fields
bookmark_border
വർഗീയ പാർട്ടിയുമായി സഖ്യമില്ല; രാഷ്​ട്രീയം വിടേണ്ടി വന്നാലും ബി.ജെ.പിക്കൊപ്പം പോവില്ല -മായാവതി
cancel

ലഖ്​നോ: രാഷ്​ട്രീയത്തിൽ നിന്ന്​ വിരമിക്കേണ്ടി വന്നാലും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ലെന്ന്​ ബി.എസ്​.പി അധ്യക്ഷ മായാവതി. സമാജ്​വാദി പാർട്ടി സ്ഥാനാർഥികളെ തോൽപ്പിക്കണമെന്ന്​ മായാവതി ആഹ്വാനം ചെയ്​തതോടെയാണ്​ അവർ ബി.ജെ.പിക്കൊപ്പം പോകുമെന്ന അഭ്യൂഹങ്ങൾ ശക്​തമായത്​.

ബി.ജെ.പിയും ബി.എസ്​.പിയും തമ്മിലുള്ള സഖ്യം വരാനിരിക്കുന്ന ഒരു തെരഞ്ഞെടുപ്പിലും സാധ്യമാവില്ല. വർഗീയ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ബി.എസ്​.പിക്ക്​ സാധിക്കില്ലെന്ന്​ മാധ്യമപ്രവർത്തകരോട്​ മായാവതി പറഞ്ഞു. എല്ലാവർക്കും എല്ലാ മതങ്ങൾക്കും ഗുണമുണ്ടാകണമെന്നാണ്​ ബി.​എസ്​.പി ആഗ്രഹിക്കുന്നത്​. ഇതിന്​ നേർവിപരീതമാണ്​ ബി.ജെ.പിയുടെ രാഷ്​ട്രീയം. വർഗീയവും, മതപരവും മുതലാളിത്ത വ്യവസ്ഥിതിയിൽ ഊന്നിയതുമായ ബി.ജെ.പി പ്രത്യയശാസ്​ത്രത്തോട്​ ചേർന്ന്​ നിൽക്കാൻ ബി.എസ്​.പിക്ക്​ ആവില്ലെന്ന്​ മായാവതി പറഞ്ഞു.

രാജ്യസഭ തെരഞ്ഞെടുപ്പിലും സ്​റ്റേറ്റ്​ കൗൺസിൽ തെരഞ്ഞെടുപ്പിലും എസ്​.പിയെ തോൽപ്പിക്കാനായി വോട്ട്​ ചെയ്യുമെന്ന്​ മായാവതി പറഞ്ഞിരുന്നു. ബി.ജെ.പിയുടേതോ മറ്റേതെങ്കിലും പാർട്ടിയുടേയോ സ്ഥാനാർഥികളെ പിന്തുണക്കുമെന്നും മായാവതി വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bspmayawatiBJP
News Summary - "Can't Ally With Communal Party": Mayawati Clarifies 'Vote BJP' Remark
Next Story