പ്രജ്ഞ സിങ് മത്സരിക്കുന്നത് വിലക്കാനാവില്ല -എൻ.ഐ.എ കോടതി
text_fieldsന്യൂഡൽഹി: മലേഗാവ് സ്ഫോടനക്കേസിലെ പ്രതി സ്വാധി പ്രജ്ഞാ സിങ് താക്കൂർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കണമെന്ന ഹരജി എൻ.ഐ.എ പ്രത്യേക കോടതി തള്ളി. സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കേണ്ടത് തെരഞ്ഞെട ുപ്പ് കമ്മീഷനാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കാൻ കേ ാടതിക്ക് നിയമപരമായ അധികാരമില്ല. അത് തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ ജോലിയാണ്. മലേഗാവ് സ്ഫോടനക്കേസിലെ പ്രതിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കാൻ കോടതിക്ക് സാധിക്കില്ല. അതിനാൽ ഹരജി തള്ളുന്നുവെന്ന് കോടതി അറിയിച്ചു.
മലേഗാവ് സ്േഫാടനത്തിൽ മരിച്ച സയ്യിദ് അഹ്സറിൻെറ പിതാവ് നിസാർ അഹമ്മദ് സയ്യിദ് ബിലാലാണ് ഹരജി നൽകിയിയത്. സ്ഫോടനക്കേസിൽ വിചാരണ നടക്കുന്നതിനാൽ കേസിെല പ്രതിയായ പ്രജ്ഞയെ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നായിരുന്നു ഹരജി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
