ജയക്കുശേഷം സ്ഥാനാർഥികൾക്ക് കാലിൽ വീഴാൻ മോദി
text_fieldsചെന്നൈ: ജയലളിതയുടെ നിര്യാണത്തോടെ കാലിൽ വീണ് നമസ്കരിക്കാൻ ആളില്ലാതായ അണ്ണാ ഡി.എം.കെക്കാർക്ക് ആശ്വാസമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിൽ പ്രചാരണത്തിനെത്തിയ മോദിയുടെ കാൽക്കൽ വീണ് നമസ്കരിച്ചാണ് അണ്ണാ ഡി.എം.കെ സ്ഥാനാർഥികൾ തങ്ങളുടെ ശീലം നിലനിർത്തിയത്. അരുതെന്ന് മോദി പറെഞ്ഞങ്കിലും തടയാനായില്ല.
ശനിയാഴ്ച ഉച്ചക്ക് തേനി ആണ്ടിപട്ടിക്ക് സമീപം നടന്ന യോഗവേദിയിലാണ് സംഭവം. തേനി ലോക്സഭ മണ്ഡലം അണ്ണാ ഡി.എം.കെ സ്ഥാനാർഥിയും ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിെൻറ മകനുമായ രവീന്ദ്രനാഥ് കുമാറാണ് ആദ്യം കാലിൽവീണത്. സമീപം പന്നീർസെൽവവും ഉണ്ടായിരുന്നു. പിന്നീട് മറ്റു ചില സ്ഥാനാർഥികളും ഇതനുകരിച്ചു. അന്തരിച്ച ജയലളിതയുടെ കാൽക്കൽവീണ് ഭയഭക്തിയോടെ തൊഴുന്നത് അണ്ണാ ഡി.എം.കെ നേതാക്കളുടെ പതിവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
