Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചികിത്സ കഴിഞ്ഞ് മടക്കയാത്രക്കിടെ കാൻസർ രോഗി ട്രെയിനിൽ മരണപ്പെട്ടു; വിവരമറിയിച്ചിട്ടും വൈദ്യപരിശോധനക്കായി മണിക്കൂറുകൾ വൈകി

text_fields
bookmark_border
ചികിത്സ കഴിഞ്ഞ് മടക്കയാത്രക്കിടെ കാൻസർ രോഗി ട്രെയിനിൽ മരണപ്പെട്ടു; വിവരമറിയിച്ചിട്ടും വൈദ്യപരിശോധനക്കായി മണിക്കൂറുകൾ വൈകി
cancel

മുംബൈ : മുംബൈയിൽ കാൻസർ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നതിനിടെ രോഗി ട്രെയിനിൽ വെച്ച് മരണപ്പെട്ടു. മൃതദേഹം മാറ്റാൻ നടപടിയെടുക്കാൻ വൈകിയതോടെ യാത്രക്കാർ 12 മണിക്കൂറോളം മൃതദേഹത്തോടൊപ്പം യാത്ര ചെയ്തു. മുംബൈയിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഗീതാഞ്ജലി എക്സ്പ്രസിലായിരുന്നു സംഭവം. പശ്ചിമ ബംഗാളിലെ ഭട്പാറ സ്വദേശിയായ ബിനോദ് പാസ്വാനാണ് (45) ശനിയാഴ്ച യാത്രക്കിടെ മരിച്ചത്. ഝാർഖണ്ഡിലെ ടാറ്റാനഗർ സ്റ്റേഷനിലെത്തിയ ശേഷമാണ് മൃതദേഹം ട്രെയിനിൽ നിന്നും മാറ്റിയത്.

ട്രെയിനിലെ എം-2 കോച്ചിലായിരുന്നു മരണപ്പെട്ട ബിനോദ് യാത്രചെയ്തിരുന്നത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെ ഇയാൾ മരിച്ചതായി ട്രെയിനിലെ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു. മരണസ്ഥിരീകരണത്തിനായി വൈദ്യപരിശോധന നടത്തുമെന്ന് അറിയിച്ചെങ്കിലും മണിക്കൂറുകളോളം നടപടിയുണ്ടായില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.

വൈകുന്നേരമായിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് യാത്രക്കാരിലൊരാൾ രാത്രി ഏഴോടെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സമൂഹമാധ്യമമായ എക്സിൽ ടാഗ് ചെയ്ത് പരാതി ഉന്നയിച്ചു. റെയിൽ മദദ് സംവിധാനത്തിലൂടെയും പരാതി നൽകിയിരുന്നു. രാത്രി 8.30ഓടെ ട്രെയിൻ ടാറ്റാനഗർ സ്റ്റേഷനിലെത്തിയപ്പോഴാണ് മൃതദേഹം പുറത്തെടുത്തത്. എന്നാൽ ശനിയാഴ്ച രാത്രി 7.45നാണ് എം-2 കോച്ചിൽ ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നതായി വിവരം ലഭിച്ചതെന്നാണ് ചക്രധർപുർ റെയിൽവേ ഡിവിഷനിലെ സീനിയർ ഡിവിഷനൽ കൊമേഴ്‌സ്യൽ മാനേജർ പറഞ്ഞത്. ടാറ്റാനഗറിലെത്തിയ ശേഷം സ്റ്റേഷനിലുണ്ടായിരുന്ന ഡോക്ടർ പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചതെന്നും കൂട്ടിച്ചേർത്തു.

ഏകദേശം 12 മണിക്കൂർ വൈകിയാണ് ട്രെയിൻ ഓടിയിരുന്നതെന്നും കോച്ചുകളുടെ പരിപാലനം മോശമായിരുന്നെന്നും ശുചിമുറികൾ വൃത്തിഹീനമായിരുന്നെന്നും യാത്രക്കാർ പരാതിപ്പെട്ടു. ഭക്ഷണവും കുടിവെള്ളവും ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായതായും അവർ ആരോപിച്ചു. യാത്രക്കിടെ മരണം സംഭവിച്ചാൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും റെയിൽവേയുടെ പ്രതികരണത്തിലെ കാലതാമസത്തെക്കുറിച്ചും യാത്രക്കാർ ചോദ്യങ്ങൾ ഉയർത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cancer Patient Dies in Train
Next Story