12ാം ക്ലാസ് പരീക്ഷ റദ്ദാക്കൽ; സി.ബി.എസ്.ഇ മറുപടി നൽകണമെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: കോവിഡ് മൂലം റദ്ദാക്കിയ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സ്വീകരിച്ച മാർഗങ്ങൾ ഏതൊക്കെയെന്ന് അറിയിക്കണമെന്ന് സി.ബി.എസ്.ഇയോട് സുപ്രീംകോടതി.
പരീക്ഷ റദ്ദാക്കിയതോടെ ഉയർന്ന പരീക്ഷഫലം സംബന്ധിച്ച ആശങ്കകളും തർക്കങ്ങളും പരിഹരിക്കുന്നതിൽ സി.ബി.എസ്.ഇ പരാജയപ്പെട്ടുവെന്ന രണ്ട് ഹരജികളിൽ മറുപടി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് എ.എം. ഖാൻവിൽകർ, സി.ടി. രവികുമാർ എന്നിവരുടെ ബെഞ്ചിലാണ് പരാതികൾ എത്തിയത്.
എന്നാൽ ഇതിെൻറ പകർപ്പ് തങ്ങൾക്ക് രണ്ടുദിവസം മുമ്പ് മാത്രമാണ് കിട്ടിയതെന്നും അതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മറുപടി നൽകാൻ കഴിയില്ലെന്നുമാണ് സി.ബി.എസ്.ഇയുടെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. തുടർന്ന് ഒക്ടോബർ 20ന് വാദം കേൾക്കാൻ കേസ് മാറ്റിയ കോടതി അന്നോ അതിന് മുേമ്പാ മറുപടി നൽകാൻ അഭിഭാഷകനോട് ആവശ്യപ്പെടുകയായിരുന്നു.