Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right600ഓളം ഇൻഡിഗോ...

600ഓളം ഇൻഡിഗോ വിമാനങ്ങളുടെ റദ്ദാക്കൽ; ചരിത്രത്തിലാദ്യം പ്രതിസന്ധി തുടരുമെന്ന് ഇൻഡിഗോ

text_fields
bookmark_border
Cancellation,,IndiGo, flights,first ,history, ഇൻഡിഗോ വിമാനം , പൈലറ്റ്, ഡൽഹി വിമാനത്താവളം,
cancel

ഡൽഹി: ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതും വൈകിയതും രാജ്യത്തെ വിമാനത്താവളത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു. ആയിരക്കണക്കിന് ആളുകൾ കുടുങ്ങി.റദ്ദാക്കലുകൾ, കാലതാമസം, നഷ്ടപ്പെട്ട ലഗേജ്, വാദപ്രതിവാദങ്ങൾ, വിമാനങ്ങൾ പുറപ്പെടുമോ എന്നറിയാൻ വെമ്പുന്ന യാത്രക്കാർ, വ്യാഴാഴ്ച വിമാനത്താവളങ്ങളിൽ അനിശ്ചിതാവസ്ഥയായിരുന്നു. വൈമാനികരു​ടെ വിശ്രമസമയം വർധിപ്പിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കിയതോടെ ജോലിക്ക് ആവശ്യമായ വൈമാനികരുടെ കുറവ് അനുഭവപ്പെടുന്നതിനാലാണ് ​ൈഫ്ലറ്റുകൾ വൈകുന്നത്. ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാർ 11 മണിക്കൂർ വിമാനത്താവളത്തി​ലെ തറയിൽ കിടക്കേണ്ടിവരുന്ന അവസ്ഥയാണ് . രാജ്യത്ത് 600 ഓളം ​ൈഫ്ലറ്റുകളാണ് വൈകിയതും റദ്ദാക്കിയതുമായി കണക്കാക്കുന്നത്.

വിമാനയാത്രക്കാരുടെ എണ്ണം വർധിച്ചതും മറ്റൊരുകാരണമാണ്. മിക്ക വിമാനത്താവളങ്ങളിലും ഇൻഡിഗോ വിമാനകമ്പനിയുടെ കൗണ്ടറുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കായി വിമാനത്താവളത്തിലെത്തുമ്പോൾ മാത്രമാണ് വിമാനം റദ്ദാക്കിയതായി അറിയുന്നത്. ജോലിക്കാരുടെ കുറവാണ് കാരണമെന്നാണ് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഗർഫ് രാജ്യങ്ങളിലേക്കുള്ള നിരവധി സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്. ജീവനക്കാരെ നിയമിക്കുന്നത് അടക്കമുള്ള നടപടികൾക്ക് സമയം എടുക്കും. യാത്രക്കാരോട് വാക്കു പാലിക്കാൻ കഴിയാത്തതിൽ ഖേദമുണ്ടെന്ന് ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്സ് പ്രതികരിച്ചു. അറുന്നൂറിലധികം സർവിസുകൾ ഇതുവരെ റദ്ദാക്കി. സർവിസുകൾ റദ്ദാക്കുന്നത് വെള്ളിയാഴ്ചയും തുടരേണ്ടി വരും എന്ന് കമ്പനി അറിയിച്ചു. ​ൈഫ്ലറ്റ് ഡ്യൂട്ടി സമയപരിധിയിൽ താൽക്കാലിക ഇളവ് നൽകാൻ കേന്ദ്ര സർക്കാർ നിർദേശിച്ചു.

ഇൻഡിഗോയൂടെ വിമാനസർവിസ് ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനൊരു സംഭവം. 600ഓളം വിമാനസർവിസുകളാണ് റദ്ദാക്കിയത്. ആവശ്യത്തിന് പൈലറ്റുമാരും സാ​ങ്കേതിക പ്രശ്നങ്ങളും മൂലമാണ് സർവിസുകൾ റദ്ദാക്കിയത്. മൂന്നു ദിവസമായി ഇത് തുടരുകയാണ് . പ്രതിദിനം 2300 വിമാനങ്ങളാണ് സർവിസ് നടത്തിയിരുന്നത്. വ്യോമയാന മന്ത്രാലയയും ഡിജിസിഎ യും ഇൻഡിഗോയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി പ്രതിസന്ധിയെ കുറിച്ച് ചർച്ച നടത്തി. പ്രവർത്തനങ്ങൾ സാധാരണ നിലയിലാക്കുന്നതും സമയനിഷ്ഠ പുനഃസ്ഥാപിക്കുന്നതും എളുപ്പമുള്ള കാര്യമല്ലെന്ന് ഇൻഡിഗോ സി.ഇ.ഒ പീറ്റർ എൽബേഴ്‌സ് ജീവനക്കാരോട് പറഞ്ഞു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗോവ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്നെല്ലാം വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. പുതിയ മാനദണ്ഡ പ്രകാരം ജീവനക്കാരുടെ എണ്ണം അപര്യാപ്തമാണെന്ന് തിരിച്ചറിയുന്നതിലും കൃത്യമായി ആസൂത്രണം നടത്തുന്നതിലും വീഴ്ച വന്നെന്ന് ഇൻഡിഗോ സമ്മതിച്ചു. കേന്ദ്ര സർക്കാറിന്‍റെ പുതിയ നിർദേശ പ്രകാരം പൈലറ്റുമാർക്ക് കൂടുതൽ വിശ്രമ സമയം നൽകേണ്ടതുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pilotindigo flightIndiGo Crew
News Summary - Cancellation of around 600 IndiGo flights; IndiGo says crisis will continue for the first time in history
Next Story